Articles

യുവരാജ് ഇല്ലായിരുന്നെങ്കിൽ ടീം ഇന്ത്യ തല കുനിക്കേണ്ടി വരുമായിരുന്ന 5 ടൂർണ്ണമെന്റുകൾ

Sponsored Links

Yuvraj (1)

1996 അണ്ടർ 15 ലോകകപ്പ്

yuvi-u19-2040630-1449908705-8001

1996 യുവരാജ് സിംഗ് എന്ന ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. മിന്നും പ്രകടനം കാഴ്ചവെച്ച് യുവരാജ് സിംഗ് ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയത് 1995 ഇൽ ആയിരുന്നു. യുവരാജിന്റെ മികച്ച ഇന്നിങ്ങ്സ്കളിലൂടെ ഇന്ത്യ അണ്ടർ 15 ലോകകപ്പ് സ്വന്തമാക്കുകയും യുവരാജ് മാൻ ഓഫ് ദി സീരീസ്‌ ആവുകയും ചെയ്തു

അണ്ടർ 19 ലോകകപ്പ് 2000

indiau19wc_1486562218

യുവരാജിന് ദേശീയ ടീമിലേക്കുള്ള വാതിൽ തുറന്നത് 2000 ലെ അണ്ടർ 19 ലോകകപ്പിലെ മിന്നും പ്രകടനമായിരുന്നു. 2000 ലോകകപ്പിലും ടീം ഇന്ത്യ കപ്പ്‌ ഉയർത്തുകയും യുവരാജ് മാൻ ഓഫ് ദി സീരീസ്‌ സ്വന്തമാക്കുകയും ചെയ്തു

2002 Natwest Series

l-r-yuvraj-singh-sourav-ganguly-and-mohd-kaif

2002 Natwest Series ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന പോരാട്ടം തന്നെയായിരുന്നു. നാട്ടിൽ ഏറ്റ പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ഗംഗുലിയും സംഘവും ഇംഗ്ലണ്ടിൽ എത്തിയത്. എന്നാൽ ഫൈനലിൽ ഇംഗ്ലണ്ട് ഉയർത്തിയ 326 എന്ന കൂറ്റൻ വിജയ ലക്ഷ്യം ടീമിന് വെല്ലുവിളിയുയർത്തി. എന്നാൽ ബാറ്റിംഗ് നിര തകർന്ന് തൊൽക്കുമെന്ന് ഉറപ്പായ സന്ദർഭത്തിൽ യുവരാജും കൈഫും ചെറുത്തുനിൽപ്പ്‌ നടത്തി. യുവരാജിന്റെയും കൈഫിന്റെയും മിന്നും പ്രകടനമായിരുന്നു Natwest Series സ്വന്തമാക്കാൻ ടീം ഇന്ത്യയെ സഹായിച്ചത്.

ട്വന്റി 20 ലോകകപ്പ് 2007

main-qimg-53e941b7c531c63ab3057f1344ece052

2007 ട്വന്റി 20 ലോകകപ്പ് ഓർമ്മിക്കപ്പെടുന്നത് യുവരാജിന്റെ അവിശ്വസനീയ പ്രകടനംകൊണ്ടാവും. സ്റ്റുവർട്ട് ബോർഡിനെപ്പോലെ ഒരു ലോകോത്തര ബൗളറിന്റെ ഓവറിലെ എല്ലാ പന്തുകളിലും സിക്സർ നേടുക എന്നത് സ്വപ്നതുല്യമായ നേട്ടമായിരിക്കും. ലോക ക്രിക്കറ്റിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു യുവരാജ് ആ നേട്ടം സ്വന്തമാക്കിയത്. യുവരാജിന്റ മികച്ച ഇന്നിങ്ങ്സിലൂടെ നിർണ്ണായക മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാൻ സാധിച്ചു. യുവരാജ് തന്നെയായിരുന്നു മത്സരത്തിൽ മാൻ ഓഫ്
ദി മാച്ച്. തുടർന്ന് സെമിഫൈനലിൽ കരുത്തുറ്റ ഓസീസ് ബൌളിംഗ് നിരയെ നേരിട്ട് യുവരാജ് 38 പന്തുകളിൽ നിന്നും 70 റൺസ് നേടി ടീം ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായ പങ്കുവഹിച്ചു.

2011 ലോകകപ്പ്

6551-3210-D396EB6B58B885A11BFEEFF881B335AD_13

1983 ന് ശേഷം ഒരു ഏകദിന ലോകകപ്പ് എന്ന ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടത് 2011 ഇൽ ആയിരുന്നു.
1996 അണ്ടർ 15 ലോകകപ്പ്, അണ്ടർ 19 ലോകകപ്പ് 2000, തുടങ്ങീ ലോകകപ്പ് പോലെ 2011 ലും ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ യുവരാജ് തന്നെയായിരുന്നു മാൻ ഓഫ് ദി സീരീസ്‌ . നാട്ടിൽ നടന്ന ടൂർണമെന്റിൽ ടീം ഇന്ത്യ കപ്പ്‌ ഉയർത്തുന്നതിൽ യുവരാജിന്റെ “all round” മികവ് നിർണ്ണായക പങ്കുവഹിച്ചു. 2011 ലോകകപ്പ് ഉൾപ്പെടെ ഇന്ത്യ സ്വന്തമാക്കിയ മൂന്ന് ലോകകപ്പിലും യുവരാജ് ആയിരുന്നു മാൻ ഓഫ് ദി സീരീസ്‌ എന്നത് ഒരു താരത്തിനും അപ്പുറം യുവരാജ് എന്ന മാച്ച് വിന്നർ ടീം ഇന്ത്യ കൈവരിച്ച നേട്ടങ്ങളിൽ വഹിച്ച പങ്കാണ് സൂചിപ്പിക്കുന്നത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top