News

ക്രിസ്തുമസ് കളക്ഷനിൽ ചാർലി മുന്നിൽ ,തൊട്ടു പിന്നാലെ ടു കണ്ട്രീസും ..

Sponsored Links

december-christmas-hits

ക്രിസ്തുമസ് റിലീസായി എത്തിയ ചിത്രങ്ങളിൽ ദുൽഖർ സൽമാൻ നായകനായെത്തിയ ചാർലി, ദിലീപിന്റെ ടു കൺട്രീസ്, ധ്യാൻ ശ്രീനിവാസിന്റെ അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങൾ മികച്ച ബോക്സ് ഓഫീസ് കളക്ഷനുമായാണ്‌ പ്രദർശനം തുടരുന്നത്.

ഡിസംബർ 24, 25 തീയതികളിലായാണ്‌ ചിത്രങ്ങൾ പ്രദർശനത്തിനെത്തിയത്. കൂട്ടത്തിൽ ദുൽഖറും പാർവതിയും മത്സരിച്ച് അഭിനയിച്ച ചാർലി തന്നെയാണ്‌ കളക്ഷന്റെ കാര്യത്തിൽ മുന്നിൽ. ചിത്രം പ്രദർശനത്തിനെത്തി ആദ്യ ദിനം തന്നെ 2.15 കോടിയായിരുന്നു സ്വന്തമാക്കിയത്. ആദ്യ ദിന കളക്ഷനിൽ മോഹൻലാൽ ചിത്രം ലോഹം മാത്രമാണ്‌ ചാർലിക്ക് തൊട്ടു മുൻപിലുള്ളത്. ലോഹം സ്വന്തമാക്കിയത് 2.20 കോടിയായിരുന്നു.

ചാർളിയുടെ നാലു ദിവസത്തെ ഗ്രോസ് കളക്ഷൻ 6.86 കോടി രൂപയാണ്‌. ചിത്രം കേരളത്തിൽ 97 തിയറ്ററുകളിലും കേരളത്തിനു വെളിയിൽ 76 തിയറ്ററുകളിലുമാണ്‌ പ്രദർശനത്തിലുള്ളത്. ജനുവരി ഒന്നാം തീയതി ചിത്രം യൂറോപ്പിലും പ്രദർശനത്തിനെത്തും.

വിജയ ജോഡികളായ ദിലീപും മംമ്‌ത മോഹൻദാസും ഒന്നിച്ച ചിത്രം ടു കൺട്രീസിനാണ്‌ ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിൽ രണ്ടാം സ്ഥാനം. മൂന്നു ദിവസം കൊണ്ട് ചിത്രം നേടിയത് 3.26 കോടിയാണ്‌.

ധ്യാൻ സ്രീനിവാസൻ, അജു വർഗീസ്, നീരജ് മാധവ്, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം അടി കപ്യാരെ കൂട്ടമണിയും നിറഞ്ഞ സദസുകളിൽ പ്രദർശനത്തിലാണ്‌. ചിത്രത്തിന്റെ മൂന്നു ദിവസത്തെ കളക്ഷൻ 2.24 കോടി രൂപയാണ്‌.

മഞ്ജു വാര്യർ മാസ്റ്റർ സനൂപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ജോ ആൻഡ് ദി ബോയ്  നാലു ദിവസം കൊണ്ട് കളക്ട് ചെയ്തത് 1.56 കോടിയാണ്‌.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top