Articles

ഓണത്തിന് ആരാണ് സ്റ്റാർ? മമ്മൂട്ടിയോ മോഹൻലാലോ! സൂപ്പർ താരങ്ങളോട് മത്സരിക്കാൻ 4 യുവതാരങ്ങളും

Sponsored Links

For-onam-star

മലയാളത്തിന്‍റെ താര ചക്രവര്‍ത്തിയാര് എന്ന ചോദ്യത്തിന് മറുപടിയാകുമോ ഈ ഓണച്ചിത്രങ്ങള്‍ എന്ന കാത്തിരിപ്പിലാണ് മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ആരാധകര്‍. ഈ ഓണക്കാലത്ത് തീയറ്ററുകളില്‍ എത്തുന്ന അഞ്ചോളം സിനിമകളില്‍ ഒന്ന് മമ്മൂട്ടി നായകനാകുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’യും മറ്റൊന്ന് മോഹന്‍ലാല്‍ നായകനാകുന്ന ‘വെളിപാടിന്‍റെ പുസ്തകവുമാണ്.

മമ്മൂട്ടി ടീച്ചേഴ്സ് ട്രെയിനറായെത്തുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രം വമ്പന്‍ ഹിറ്റാകുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാര്‍. ചിത്രത്തില്‍ കൊച്ച് ഗായിക ശ്രേയ പാടിയ മിഠായിപ്പാട്ട് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. എം ജയചന്ദ്രനാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. യൂണിവേഴ്സല്‍ സിനിമാസിന്‍റെ ബാനറില്‍ ബി.രാകേഷ് നിര്‍മ്മിച്ച് ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’ ആന്‍റോ ജോസഫ് ഫിലിം കമ്പനി സെപ്റ്റംബര്‍ ഒന്നിന് തീയറ്ററുകളില്‍ എത്തിക്കും.

ഒരു തീരദേശ കോളേജിലെ വൈസ് പ്രിന്‍സിപ്പാളായാണ് മോഹന്‍ലാല്‍ ‘വെളിപാടിന്‍റെ പുസ്തകം’ എന്ന ചിത്രത്തില്‍ വേഷമിടുന്നത്. ലാല്‍ജോസും മോഹന്‍ലാലുമൊന്നിക്കുന്ന ഈ ഓണച്ചിത്രത്തില്‍ അന്നാ രാജനും പ്രിയങ്കാ നായരും നായികമാരായെത്തുന്നു. അനില്‍ പനച്ചൂരനെഴുതി ഷാന്‍ റഹ്മാന്‍ ഈണമിട്ട ‘എന്‍റമ്മേടെ ജിമുക്കിക്കമ്മല്‍’ എന്ന ഗാനം ഇതിനോടകം തരംഗമായി കഴിഞ്ഞു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ‘വെളിപാടിന്‍റെ പുസ്തകം’ മാക്സ് ലാബ് റിലീസ് തീയറ്ററുകളില്‍ എത്തിക്കും. സിദ്ധിക്ക്, സലീം കുമാര്‍, അനൂപ് മേനോന്‍, വിജയ് ബാബു തുടങ്ങിയവര്‍ സഹതാരങ്ങളാകുന്ന ‘വെളിപാടിന്‍റെ പുസ്തകം’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇതോടൊപ്പം യുവ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളും ഓണക്കാഴ്ച്ചയില്‍ വിസ്മയം തീര്‍ക്കാനെത്തും. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘പറവ’, നിവിന്‍ പോളി നായകനാകുന്ന ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’, പൃഥ്വിരാജ് നായകനാകുന്ന ‘ആദം ജോണ്‍’ എന്നീ ചിത്രങ്ങള്‍ സെപ്റ്റംബര്‍ രണ്ടിന് തീയറ്ററുകളില്‍ എത്തും.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top