News

നിങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച സിനിമാലോകത്തെ ഒരു സ്ത്രീവ്യക്തിത്വമാര്?? ഡബ്യു സി സിക്കു ലഭിച്ച ഉത്തരമിതാണ്!!

Sponsored Links

wccc

നിങ്ങളെ ഏറ്റവുമധികം സ്വാധീനിച്ച സിനിമാലോകത്തെ ഒരു സ്ത്രീവ്യക്തിത്വമാര്?? ഡബ്യു സി സിക്കു ലഭിച്ച ഉത്തരമിതാണ്!!

wcc

ഒരു വർഷം പിന്നിടുകയാണ് വനിതാ ചലച്ചിത്ര പ്രവർത്തകർക്കായി വുമൺ ഇൻ സിനിമ കളക്റ്റീവ് (Women In Cinema Collective) എന്ന സംഘടന . ഈ സാഹചര്യത്തിൽ വനിതാസംഘടനയുടെ ഔദ്യോഗിക കുറിപ്പ്;

Heroworship

‘ഒരു വർഷം പിന്നിട്ട പ്രസ്ഥാനം ചില പുനർവായനകളിലേക്ക്. നിലനിൽക്കുന്ന വ്യവസ്ഥയെ പുനർവായനക്ക് വിധേയമാക്കി മാത്രമേ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂ. സിനിമയുടെ അകത്തെയും പുറത്തെയും അത്തരമൊരു വായനക്ക് വിധേയമാക്കേണ്ടതുണ്ട്.

wcc

കാഴ്ചയിലൂടെ, ചിന്തയിലൂടെ, കലയുടെയും സംവാദങ്ങളുടെയും കൈകോർക്കലിലൂടെ വേണം ഈ പുനർവായന സാധ്യമാക്കാൻ. സിനിമാ പ്രദർശനങ്ങൾ,ശില്പശാലകൾ, സംവാദങ്ങൾ, സൗഹൃദസദസ്സുകൾ, സിനിമാ യാത്രകൾ…. തോളോട് തോൾ ചേർന്ന്‌, ആത്മവിശ്വാസത്തോടെ, തല ഉയർത്തി നിൽക്കാനുളള ഈ എളിയ പരിശ്രമങ്ങളിലേക്ക് ഏവർക്കും സ്വാഗതം. തുല്യ ഇടത്തിനും തുല്യ അവസരത്തിനുമായുള്ള ഈ യത്നങ്ങളിൽ നിങ്ങളും ഭാഗമാകൂ… കൈകോർക്കൂ..നന്ദി !’

mn

പ്രേക്ഷകരോടായി ഡബ്ല്യു സി സി ഒരു ചോദ്യവും ചോദിച്ചിരുന്നു, ‘നിങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച സിനിമാലോകത്തെ ഒരു സഹപ്രവർത്തക / വ്യക്തിത്വം ആരാണ്?’

manju-warrier

പലരും പല പേരുകള്‍ പറഞ്ഞെങ്കിലും ഏറ്റവും കൂടുതല്‍പ്പേര്‍ പറഞ്ഞത് മഞ്ജുവിന്റെയും നവ്യ നായരുടെയും പേരുകളാണ്.

26815426_737215833138566_1424167333232915521_n

പ്രേക്ഷകരുടെ ചില കുറിപ്പുകൾ;

‘മഞ്ജുവാരൃർ തന്നെ..പറയുന്ന വാക്കും പ്രവർത്തിയും ഒരുപോലെയാണ്..ചെയ്യാൻ കഴിയുന്നതെ പറയൂ..സിനിമയുടെ തുടക്കത്തിൽ ചില മനുഷ്യസഹജമായ വീഴ്ചകൾ ഉണ്ടായി..അതിൽ നിന്നും പാഠം ഉൾകൊണ്ട്, ഏത് സ്ത്രീയും പതറിപോകുമായിരുന്ന നിമിഷങ്ങൾ വേദന ഉളളിലൊതുക്കി ആരോടും പരിഭവം പറയാതെ വളരെ ധൈര്യപൂർവം സമൂഹത്തിന് വെളളിവെളിച്ചം പകർന്നു നിൽക്കുന്ന അവരെ കാണാതിരിന്നാൽ ഞാൻ കണ്ണുപൊട്ടനാകണം…

manju-warrier_2

കേരളീയ സമൂഹത്തിന്റെ മാതൃകാ വനിതയായ് ഞാൻ പലതും അവരിൽ കാണുന്നു…വിനയം, ക്ഷമ, കാരുണ്യം,വിവേകം,വാത്സല്യം, സഹാനുഭൂതി, അനുകമ്പ ഇതെല്ലാം ഒത്തുചേർന്ന മഞ്ജുവാര്യരെയാണ് ഞാൻ ഇഷ്ടപെടുന്നത്..അവർ തീർച്ചയായും താങ്കളുടെ ഈ സംഘടനയുടെ ഒരു കരുതൽ തന്നെയാണ്….’–ആരാധകർ പറയുന്നു.

13006578_466784606848358_2535581269624900331_n

എന്നാൽ മറ്റുചിലർക്ക് നവ്യ നായരായിരുന്നു ഇഷ്ടവ്യക്തിത്വം. ‘അഭിനയ ജീവതത്തില്‍ നിന്നും വിട്ടു നിൽക്കുന്നുവെങ്കിലും കലാരംഗത്ത് നൃത്ത വിസ്മയം തീർത്ത് കലയോടുളള ആത്മാർത്ഥയും ഇഷ്ടവും കൊണ്ട് പോകുന്നു മലയാളികൾക്ക് എന്നും നവ്യ നായർ പരിചിതമാണ് സംപിൾ ആണ് എവിടെ ചെന്നാലും അത് മറ്റൊരു നായികയിലെ വ്യക്തി ജീവിതമെടുത്താലും കാണാൻ കഴിയില്ല.

നന്ദനം പോലുളള നല്ല സിനിമാനുഭവം പ്രേക്ഷകരിലേക്ക് എത്തിച്ചു ഇന്ന് മലയാള സിനിമയിൽ നവ്യ നായർ ഉണ്ടെങ്കിൽ മലയാള സിനിമയക്ക് നല്ല സംഭാവനകൾ ലഭിക്കുമായിരുന്നൂ ലേഡി സൂപ്പർസ്റ്റാർ എന്നത് വ്യക്തിത്വം കൊണ്ട് നവ്യ നായർ ആണ്’.–ആരാധകന്റെ കമന്റ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top