Sports

സച്ചിൻ ടെണ്ടുൽക്കറിനും സനത് ജയസൂര്യക്കുമൊപ്പം അപൂർവ്വ സെഞ്ച്വറി നേട്ടവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി

Sponsored Links

sports cvr

സച്ചിൻ ടെണ്ടുൽക്കറിനും സനത് ജയസൂര്യക്കുമൊപ്പം അപൂർവ്വ സെഞ്ച്വറി നേട്ടവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി

628541-626987-virat-kohli-afp

കളിച്ച വിദേശ രാജ്യത്തെല്ലാം സെഞ്ചുറി നേടിയ അപൂർവ റെക്കോർഡ് നേടിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി . ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ നായകൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 119 പന്തിൽ 112 റൺസ് നേടി കോഹ്‌ലി പടനയിച്ചപ്പോൾ ഏകദിനത്തില്‍ തന്റെ മുപ്പത്തിമൂന്നാം സെഞ്ചുറിയാണ് വിരാട് കോഹ്‌ലി ഡര്‍ബനില്‍ കുറിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഈ സെഞ്ചുറിയോടെ അപൂര്‍വ്വമായ ഒരു സമ്പൂര്‍ണ്ണ സെഞ്ചുറി റെക്കോഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

TENNIS-GBR-WIMBLEDON

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പമാണ് ഇപ്പോള്‍ കോഹ്‌ലിയുടെ റെക്കോഡ് ബുക്കിലെ സ്ഥാനം. സച്ചിനും ജയസൂര്യയും ഒമ്പത് രാജ്യങ്ങളില്‍വെച്ച് സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാല്‍ സച്ചിന് വെസ്റ്റിന്‍ഡീസില്‍ വെച്ചും ജയസൂര്യക്ക് സിംബാബ്‌വേയില്‍ വെച്ചും സെഞ്ചുറി നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കളിച്ച എല്ലാ രാജ്യങ്ങളിലും വെച്ച് സെഞ്ചുറി നേടിയാണ് കോഹ്‌ലി തന്റെ സമ്പൂര്‍ണ്ണ സെഞ്ചുറി പ്രകടനം നടത്തിയത്.

90972444

ടെസ്റ്റ് പദവിയുള്ള ഒമ്പത് രാജ്യങ്ങളിലാണ് കോഹ്‌ലി കളിച്ചത് അതില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മാത്രമായിരുന്നു സെഞ്ചുറി നേടാനുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ തന്റെ പത്താം ഏകദിനത്തില്‍ ആ നേട്ടവും കുറിച്ചിരിക്കുകയാണ് കോഹ്‌ലി. ഏകദിനത്തില്‍ ഇന്ത്യയില്‍ തന്നെയാണ് കോഹ്‌ലി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ളത്. സ്വന്തം നാട്ടില്‍ കളിച്ച 76 ഏകദിനത്തില്‍ നിന്നും 14 സെഞ്ചുറികള്‍ കോഹ്‌ലി അടിച്ചെടുത്തു.

India's captain Virat Kohli attends a news conference ahead of their first test cricket match against England in Rajkot, India, November 8, 2016. REUTERS/Amit Dave

India’s captain Virat Kohli attends a news conference ahead of their first test cricket match against England in Rajkot, India, November 8, 2016. REUTERS/Amit Dave

15 മത്സരങ്ങള്‍ കളിച്ച ബംഗ്ലാദേശില്‍ വെച്ച് അദ്ദേഹം അഞ്ച് സെഞ്ചുറികള്‍ നേടി. 23 വീതം ഏകദിനങ്ങള്‍ കളിച്ച ആസ്‌ത്രേലിയയിലും ശ്രീലങ്കയിലും വെച്ച് നാല് വീതം സെഞ്ചുറികള്‍ കോഹ്‌ലി നേടിയിട്ടുണ്ട്. ടെസ്റ്റ് പദവിയുള്ള പാകിസ്താനെതിരെ മാത്രമാണ് ആ രാജ്യത്ത് വെച്ച് സെഞ്ചുറി നേടാന്‍ കോഹ്‌ലിക്ക് കഴിയാത്തത്. ഇതുവരെ പാകിസ്താനില്‍ കളിക്കാന്‍ കോഹ്‌ലിക്ക് കഴിഞ്ഞിട്ടില്ലെന്നതും ശ്രേധേയമാണ് .

virat-kohli7596

virat kohli breaking records

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top