Sports

ശ്രീലങ്കയിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം , ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെല്ലാം ഇതോടെ വിരാട് കോഹ്‌ലിക്ക് പിന്നിലാവും

Sponsored Links

393926-rahane-kohli-test-clb-700

ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കുമ്പോൾ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. വിദേശത്ത് പരമ്പര തൂത്തുവാരുന്ന ആദ്യ നായകന്‍ എന്ന അപൂര്‍വ്വ നേട്ടമാണ് കോഹ്ലിയെ ശ്രീലങ്കയിലെ അവസാന മത്സര വിജയത്തിലൂടെ കാത്തിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ഫോളോഓണ്‍ വഴങ്ങിയ ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ എന്ന നിലയിലാണ് ഇപ്പോൾ .രണ്ടുദിവസം ബാക്കി നിൽക്കേ വിരാട് കോഹ്ലി വിജയം ഉറപ്പാക്കിക്കഴിഞ്ഞു

1932ല്‍ ടെസ്റ്റ് പദവി ലഭിച്ചശേഷം വിദേശരാജ്യത്തു ഇതുവരെ ഇന്ത്യ പരമ്പര തൂത്തുവാരിയിട്ടില്ല.
ലങ്കയില്‍ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകള്‍ ജയിക്കുന്ന ആദ്യ നായകന്‍ എന്ന നേട്ടവും കോഹ്ലിയ്ക്ക് ഇതോടെ സ്വന്തമാകും.. 2000നുശേഷം ഓസ്‌ട്രേലിയ മാത്രമാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ ലങ്കയെ തൂത്തുവാരിയിട്ടുള്ളത്. 2003-2004ല്‍ ആയിരുന്നു അത്. അവസാന ടെസ്റ്റും ജയിച്ചാല്‍ ഓസീസിനുശേഷം ലങ്കയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാവാനും ഇന്ത്യക്ക് കഴിയും.
പല്ലേക്കേലയില്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ സന്ദര്‍ശക ടീം ഒരേ ഒരു തവണ മാത്രമെ ലങ്കയെ കീഴടക്കിയിട്ടുള്ളു. 2015ല്‍ പാക്കിസ്ഥാന്‍ ടീമാണ് ആ ചരിത്രനേട്ടം സ്വന്തമാക്കിയത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top