ബെൻ ഒരു കുട്ടിയെപറ്റിയുള്ള കഥ;സംവിധായകൻ വിപിൻ ആറ്റ്ലി
By
Posted on

ഹോംലി മീൽസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും നടനുമാണ് വിപിൻ ആറ്റ്ലി. ബെൻ എന്ന ചിത്രത്തിലൂടെ ഇപ്പോൾ സംവിധായക സ്ഥാനവും സ്വന്തമാക്കിയിരിക്കുകയാണ് വിപിൻ . കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തിൽ മാസ്റ്റർ ഗൗരവ് മേനോനാണ് നായകൻ.
“ബെൻ ഒരു കുട്ടിയെപറ്റിയുള്ള കഥയാണ്. കുട്ടിയുടെ കഥയല്ല”. സംവിധായകൻ വിപിൻ ആറ്റ്ലി പറഞ്ഞു. സിനിമാറ്റിക്കായല്ല വളരെ റിയലിസ്റ്റിക്കായാണ് താൻ ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നതെന്നും വിപിൻ വ്യക്തമാക്കി. എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള കുറേ സംഭവങ്ങളാണ് ഈ ചിത്രത്തിനു പിന്നിൽ. ഒരു പ്രശ്നമുണ്ടായപ്പോൾ ചുറ്റുപാടും ഞാൻ കണ്ട സംഭവങ്ങളും കൂടിച്ചേർന്നതാണ് ഈ സിനിമ.
സുരാജ് വെഞ്ഞാറമൂട്,സംവിധായകൻ ജിബു ജേകബ്, അഞ്ജലി ഉപാസന തുടങ്ങി പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും വിപിൻ തന്നെയാണ് രചിച്ചത്.