Sports

സഞ്ജുവിനെ കുറിച്ച് കേട്ട് കേട്ട് ബോറടിക്കുന്നു,വേറൊന്നും പറയാനില്ലെയിന്നു വിനോദ് കാംബ്ലി ; പ്രതിഷേധവുമായി ക്രിക്കറ്റ് പ്രേമികൾ

Sponsored Links

sanju

സഞ്ജുവിനെ കുറിച്ച് കേട്ട് കേട്ട് ബോറടിക്കുന്നു,വേറൊന്നും പറയാനില്ലെയിന്നു വിനോദ് കാംബ്ലി ; പ്രതിഷേധവുമായി ക്രിക്കറ്റ് പ്രേമികൾ

3054431033-ipl-2018-auction-sanju-samson-sold-to-rajasthan-royal-for-8-crore

ഐ പി എല്ലിൽ മിന്നും താരമായിരിക്കുകയാണ് സഞ്ജു സാംസൺ . രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 239 റണ്‍സുമായി സഞ്ജു ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിക്കഴിഞ്ഞു. ലോക ക്രിക്കറ്റിലെ വമ്പന്‍ ബാറ്റ്‌സ്മാന്‍മാരായ വിരാട് കോഹ്ലി, ക്രിസ് ഗെയ്ല്‍, ഡിവില്ലിയേഴ്‌സ് തുടങ്ങിയ പ്രമുഖരെ പിന്നിലാക്കിയാണ് യുവതാരമായ സഞ്ജു ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയം .

Vinod Kambli at his Bandra residence. Express photo by Pradip Das, 16th November 2017, Mumbai.

Vinod Kambli at his Bandra residence. Express photo by Pradip Das, 16th November 2017, Mumbai.

രാജസ്ഥാന്‍ ജയിച്ച മൂന്ന് മത്സരങ്ങളിലും സഞ്ജുവിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. രണ്ട് അര്‍ധ ശതകങ്ങള്‍ ഇതിനോടകം തന്നെ നേടിയ താരം ഐപിഎല്ലിലെ ആരാധകരുടെ പ്രിയ പുത്രനായിക്കഴിഞ്ഞു. ഇതിന് പുറമെ സഞ്ജുവിന്റെ മികവിനെ പ്രശംസിച്ച് കമേന്റര്‍മാര്‍ മികച്ച അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.

vinod-kambli

എന്നാല്‍, സഞ്ജുവിനെ ഇങ്ങനെ പുകഴ്ത്തുന്നത് വിനോദ് കാംബ്ലിക്ക് ഇഷ്ടപ്പെട്ടില്ല . സഞ്ജുവിന്റെ ആഭ്യന്തര സീസണിലെയും ഐപിഎല്‍ സീസണിലെയും പ്രകടനത്തെ വിലയിരുത്തുന്ന കമേന്റര്‍മാര്‍ക്ക് വേറെയൊന്നും പറയാനില്ലേ. ഇത് കേട്ട് ബോറടിക്കുന്നുവെന്നാണ് കാംബ്ലി ട്വിറ്ററില്‍ രോഷം കൊണ്ടത്.

Sanju-Samson-RR-vs-RCB-IPL-2013

കാംബ്ലിയുടെ ട്വീറ്റ് പക്ഷേ ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്ര സുഖിച്ചിട്ടില്ല. വെറുതെയല്ല, താനിങ്ങനെ ആയത് എന്നൊക്കെയാണ് കാബ്ലിയുടെ ട്വീറ്റിന് വരുന്ന കമന്റുകള്‍. കമേന്റര്‍മാരെ വിമര്‍ശിക്കുന്നതിന് സഞ്ജുവിന്റെ പേര് എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്നും ട്വിറ്ററിലൂടെ ക്രിക്കറ്റ് പ്രേമികള്‍ കാംബ്ലിയോട് ചോദിക്കുന്നുണ്ട്.

Sanju-Samson-2

vinod kambli about sanju samson

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top