News

മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയെ തടസ്സപ്പെടുത്താൻ സിനിമയ്ക്കുള്ളിൽ തന്നെ ഗൂഢ നീക്കം!!

Sponsored Links

vinayan

മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയെ തടസ്സപ്പെടുത്താൻ സിനിമയ്ക്കുള്ളിൽ തന്നെ ഗൂഢ നീക്കം!!

chalakkudikkar0923sd

കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്നൊരു ചിത്രം സംവിധായകൻ വിനയൻ ഒരുക്കുകയാണ്. മിമിക്രി – മിനി സ്ക്രീൻ വേദികളിലൂടെ പ്രശസ്തനായ രാജാമണിയാണ് കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ നായകനാകുന്നത്‌.

mani-rajamani2309 (1)

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’കലാഭവന്‍ മണിയുടെ ജീവിതകഥയല്ലെന്നും എന്നാല്‍ മണിയുടെ ജീവിതം നേരിട്ടുകണ്ട ആളെന്നതരത്തില്‍ സിനിമയില്‍ അദ്ദേഹത്തിന്റെ ജീവിതം സ്വാധീനിച്ചിട്ടുണ്ടെന്നുമായിരുന്നു ചിത്രത്തെക്കുറിച്ച് വിനയന്‍ വ്യക്തമാക്കിയിരുന്നത്.

Chalakkudikkaran-Changathi-Malayalam-Movie-13

കലാഭവൻ മണിയുടെ ജീവചരിത്രം അതുപോലെ പറയുന്ന സിനിമയാണിതെന്നും സിബിഐ അന്വഷിക്കുന്ന മണിയുടെ മരണത്തേപ്പറ്റിയുള്ള ദുരൂഹത ഇതിലൂടെ വെളിയിൽ വരുമെന്നുമൊക്കെ ചില പോർട്ടലുകളിൽ എഴുതിക്കണ്ടു.

Chalakkudikkaran-Changathi-Malayalam-Movie-22

ഇത്തരത്തിലുള്ള വിവാദങ്ങളിലേക്ക്‌ ചിത്രത്തെ തള്ളി വിടരുതെന്നും വിനയൻ വ്യക്തമാക്കിയിരുന്നു.

Chalakkudikkaran-Changathi-Malayalam-Movie-8

അതേ സമയം വളരെ പ്രതീക്ഷയോടെ വിനയൻ തുടങ്ങിയതും കേരളത്തിലെ മണിയെ സ്നേഹിക്കുന്ന പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്നതുമായ സിനിമയുടെ ഷൂട്ടിംഗ്‌ നിർത്തി വച്ചിരിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്‌.

chalakkudikkar209

അതിനുള്ള വിനയന്റെ മറുപടി ഇങ്ങനെ: ‘ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഷൂട്ടിംഗ്‌ 90% പൂർത്തിയായിക്കഴിഞ്ഞു.

chalakudi0923

ചെയ്തിടത്തോളം അതിമനോഹരമായി വന്നിട്ടുണ്ടെന്ന് കണ്ട സുഹൃത്തുക്കളും അഭ്യുദയാകാംഷികളും പറയുന്നുണ്ട്‌.

chalakkudikkar0923sd

എന്നാൽ ചിത്രത്തിന്റെ നിർമ്മാതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായ അലംഭാവം മൂലമാണ് ഈ കാലതാമസം നേരിടുന്നത്‌. അത്‌ ഉടൻ തന്നെ പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ വിനയൻ പറയുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതിയെ തടസ്സപ്പെടുത്തുന്നതിനായി ഉണ്ണിക്കൃഷണന്‍ ശ്രമിക്കുന്നുണ്ടെന്നും വിനയന്‍ നേരത്തെ ആരോപിച്ചിരുന്നു. ടെക്‌നീഷ്യന്‍മാരോട് ഈ ചിത്രം തടസ്സപ്പെടുത്താനുള്ള നിര്‍ദേശം നല്‍കുന്നുവെന്നാണ് ആരോപണം. ഇതേവരെ ഇങ്ങേര്‍ക്ക് നിര്‍ത്താന്‍ സമയമായില്ലേയെന്നും വിനയന്‍ ചോദിച്ചിരുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top