Interview

പൃഥ്വിരാജിന്റെ വിലക്ക് നീക്കാൻ ചെറിയൊരു പ്ലേ നടത്തിയെന്ന് വിനയൻ.

Sponsored Links

prithviraj

പൃഥ്വിരാജിന്റെ വിലക്ക് നീക്കാൻ ചെറിയൊരു പ്ലേ നടത്തിയെന്ന് വിനയൻ.
director-vinayan.jpg.image.784.410
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ എതിർപ്പുകൾ നിലപാടുകളിലൂടെയും തുറന്നു പറച്ചിലിലൂടെയും നേരിട്ടവരാണ് സംവിധായകൻ വിനയൻ,തിലകൻ,പൃഥ്വിരാജ്എന്നിവർ. സിനിമ തൊഴിലാളികൾക്കായി മാക്ട എന്ന സംഘടനയുണ്ടാക്കി വിനയൻ.രണ്ടു വർഷത്തിലധികം നീണ്ടില്ല ആ സംഘടന.കാരണം ഫെഫ്കയ്ക്ക് രൂപം കൊടുത്ത് വിനയനെ എല്ലാത്തിൽ ഒഴിവാക്കി സിനിമാലോകം. തോൽക്കാതെ ചെറിയ ചിത്രങ്ങളിലൂടെ വിനയൻ തളരാതെ നിന്നു.
prthwi
തിലകന് വിലക്ക് ഏർപ്പെട്ടുത്തിയപ്പോൾ വിനയനാണ് തിലകനു അവസരം നൽകിയത്. തിലകനെ വച്ച സിനിമ മാത്രമല്ല സീരിയൽ പോലും ചെയ്യാൻ ആരും തയ്യാറാകാതിരുന്ന സമയത്ത് വിനയനാണ് അതിനു ധൈര്യം കാണിച്ചത്. അത്പോലെ അത്ഭുത ദ്വീപെന്ന ചിത്രം ചെയ്യുമ്പോൾ പൃഥ്വിരാജിനു വിലക്കായിരുന്നു.
vinayan-bashes-a-superstar-16-1458112538
ആ വിലക്ക് നീക്കാൻ തനിക്കൊരു ചെറിയ പ്ലേ നടത്തേണ്ടി വന്നതായി വിനയൻ പറയുന്നു. അത്ഭുതദ്വീപ് പക്രുവിന്റെ ആശയമായിരുന്നു. ആ സിനിമയിൽ നായകനായി പൃഥ്വിരാജിനെയാണ് വിനയൻ മനസ്സിൽ കണ്ടതും . ജഗതിയെ ആണ് സിനിമയിലേക്ക് ആദ്യം വിളിച്ചത്. അപ്പോൾ പൃഥ്വിരാജ് നായകനെങ്കിൽ അഭിനയിക്കില്ലെന്ന് ജഗതി വ്യക്തമാക്കിയിരുന്നു. കല്പനയാണ് അതിനൊരു പരിഹാരം കണ്ടത്.
പക്രുവാണ് നായകൻ എന്ന് പറഞ്ഞു അഭിനേതാക്കളെ കരാർ ഒപ്പിടിപ്പിച്ചു.അവസാനം പൃഥ്വിരാജ് എന്ന് പ്രഖ്യാപിച്ചു.കരാറൊപ്പിട്ട ശേഷം ആർക്കും പിന്മാറാനും സാധിക്കാഞ്ഞത് കൊണ്ട് സിനിമ പ്രശ്നമില്ലാതെ നടന്നു.
pridhwi വലിയ താരങ്ങളുടെ പിന്നാലെ നടന്നു ഡേറ്റ് ഒപ്പിച്ച് സിനിമ ചെയ്യാനല്ല തന്റെ ഉദ്ദേശമെന്ന് വിനയൻ പറയുന്നു. ചെറിയ സിനിമകൾ ചെയ്തു ജീവിച്ചോളാം എന്നാണ് വിനയന്റെ പക്ഷം.മനോരമ ഒന്ലിനു നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ പ്രിഥ്വിരാജിന്റെ വിലക്കിനെ കുറിച്ച് സംസാരിച്ചത്.
untitled1

vinayan about prithviraj

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top