Articles

വിക്രമിന്‍റെ സ്വപ്നത്തിലെ ആ , 3 വേഷങ്ങള്‍

Sponsored Links

Virkam Chiyaan

വിക്രമിന്‍റെ സ്വപ്നത്തിലെ ആ , മൂന്നു വേഷങ്ങള്‍

അവസരങ്ങള്‍ തേടി നടന്ന കാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നായകന്‍റെ വലം കൈയായും ഡ്രൈവറായുമെല്ലാം ഭാഗ്യം പരീക്ഷിച്ച നടനാണ്‌ വിക്രം . ഒടുവില്‍ , തമിഴ് സിനിമയുടെ നെറുകയില്‍ തൊട്ട താരമായി ഉയരുകയായിരുന്നു  വിക്രം . ഇന്ന് , തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക്  അത്ഭുതവും , വിസ്മയവും, ആരവവുമാണ്  വിക്രം എന്ന  നാമം . അതുകൊണ്ട് തന്നെയാണ് തന്‍റെ   ഡ്രീം റോളുമായി  മലയാളം , തമിഴ് , തെലുങ്ക്  തുടങ്ങിയ ഭാഷകളില്‍ നിന്ന്  ആര്  വന്നാലും പ്രതിഫലം നോക്കാതെ സമ്മതം മൂളുമെന്ന് വിക്രം അറിയിച്ചിരിക്കുന്നത് . ഭിക്ഷക്കാരന്‍ , ഭ്രാന്തന്‍ ,  മനോനില തെറ്റിയ ശാസ്ത്രഞ്ജന്‍ എന്നിങ്ങനെ ഒന്നില്‍ കൂടുതല്‍ റോളുകളാണ്  വിക്രമിന്‍റെ  സ്വപ്നം. തന്‍റെ സ്വപ്നത്തിലുള്ള  ഈ മൂന്ന്‍ റോളുകളുമായി ഏതുഭാഷയില്‍ നിന്നും  ആര് വന്നാലും പൂര്‍ണ്ണ മനസ്സോടെ വരവേല്‍ക്കാന്‍ തയ്യാറായി കാത്തിരിക്കുകയാണ് വിക്രം.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top