Social Media

വെളുത്ത നായകനെ തേടി വിവാദത്തിലായ വിജയ് ബാബു മറുപടിയുമായി രംഗത്ത് .

Sponsored Links

fridayy

വെളുത്ത നായകനെ തേടി വിവാദത്തിലായ വിജയ് ബാബു മറുപടിയുമായി രംഗത്ത് .

33348141_1083339698497037_8484881594610352128_n

വെളുത്ത നായകന് വേണ്ടി പരസ്യം ചെയ്ത വിജയ് ബാബുവിനെ വിമർശിച്ച് പലരും രംഗത്ത് വന്നിരുന്നു.
പുതിയ സിനിമയിലേയ്ക്ക് നായകനെത്തേടി ഫ്രൈഡേ ഫിലിം ഹൗസ് നല്‍കിയ പരസ്യത്തിൽ വെളുത്ത നായകനെ തേടുന്നു എന്ന പരാമര്‍ശമാണ് വിവാദമായത്. ഇതിനാണ് വിജയ് ബാബു മറുപടി നല്‍കിയത്.

imgvijay-babu

ഞാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണ് അത്. ആ സിനിമയില്‍ ഏകദേശം ഇരുപത്തിയഞ്ചോളം പുതുമുഖ താരങ്ങളുണ്ട്. ഈ കഥാപാത്രത്തെ മാറ്റമല്ല മറ്റു 24 ആളുകളെയും തേടുന്നുണ്ട്. ആ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെക്കുറിച്ചാണ് കാസ്റ്റിങ് കോളില്‍ എഴുതിയിരിക്കുന്നത്. ഞാനിപ്പോഴും അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു, വിജയ് ബാബു പറഞ്ഞു.

Vijay Babu in Aadu _2_

നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്‌റ്റെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് പോലുള്ള വലിയ ഒരു നിര്‍മ്മാണ കമ്പനിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ പറഞ്ഞു.

Capture

vijay babu controversy

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top