News

മാധവിക്കുട്ടിയുടെ ജീവചരിത്രവുമായി കമൽ. മാധവിക്കുട്ടിയായി എത്തുന്നത് വിദ്യാബാലൻ.

Sponsored Links

madhavikkutty-vidhya-balan

നീർമാതളത്തിന്റെ കൂട്ടുകാരി മാധവിക്കുട്ടിയുടെ ജീവചരിത്രം വെള്ളിത്തിരയിലെത്തുമ്പോൾ ബോളിവുഡ് താരം വിദ്യാബാലൻ മലയാളത്തിലേക്ക് എത്തുകയാണ്‌. മാധവിക്കുട്ടിയുടെ സാഹിത്യ ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്തുകൊണ്ടാണ്‌ കമൽ ചിത്രമൊരുക്കുന്നത്.

പ്രധാനമായും മാധവിക്കുട്ടിയുടെ ജീവിതത്തിലെ രണ്ടുഘട്ടങ്ങളാണ്‌ സിനിമയിൽ ചിത്രീകരിക്കുകയെന്ന് കമൽ പറഞ്ഞു. എന്റെ കഥ എന്ന മാധവിക്കുട്ടിയുടെ ആത്മകഥ എഴുതുന്നതിനു മുമ്പുള്ള ജീവിതവും പിന്നീട് മതം മാറി കമല സുരയ്യായതിനു ശേഷമുള്ള ജീവിതവും. ഇംഗ്ളീഷിലും മലയാളത്തിലുമായാണ്‌ ചിത്രമൊരുക്കുന്നത്.

ബോളിവുഡ് സൂപ്പർ ഹീറോയ്ൻ വിദ്യാബാലനാണ്‌ മാധവിക്കുട്ടിയാകാൻ ഏറ്റവും അനുയോജ്യയായ ഇന്ത്യൻ അഭിനേത്രി എന്നു തോന്നിയതിനാലാണ്‌ അവരെ സമീപിച്ചത്.എന്നാൽ ഡേറ്റും മറ്റ് കാര്യങ്ങളും ഇതുവരെ തീരുമാനമായിട്ടില്ല. കമൽ പറഞ്ഞു.

ജെ സി ഡാനിയേലിന്റെ ജീവിതകഥ പ്രമേയമാക്കി എടുത്ത സെല്ലുലോയ്ഡിനു ശേഷം ജീവിത കഥ പ്രമേയമാക്കി കമൽ ചെയ്യുന്ന ചിത്രമാണ്‌ ഇത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top