IFFK

ആക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാൻ നിർമാതാക്കൾക്ക് ഭയമെന്നു വിധു വിൻസെൻറ്

Sponsored Links

vidhu vincent cover

ആക്രമിക്കപ്പെട്ട നടിയെ അഭിനയിപ്പിക്കാൻ നിർമാതാക്കൾക്ക് ഭയമെന്നു വിധു വിൻസെൻറ്

wccc.png.image.784.410

ആക്രമിക്കപ്പെട്ട നടിയെ നായികയാക്കി ചിത്രം നിർമിക്കാൻ നിർമാതാക്കൾക്ക് ഭയമെന്നു സംവിധായക വിധു വിൻസെന്റ് .. ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.റിമ കല്ലിങ്കൽ, ദീദി ദാമോദരൻ, ഗീതു മോഹന്‍ദാസ് തുടങ്ങിയവർ ഓപ്പൺ ഫോറത്തിൽ പങ്കെടുത്തു.

vidhu_Vincent_-_directer_Best_flim

സിനിമയിലെ സ്ത്രീ സാന്നിധ്യം എന്നതായിരുന്നു ഓപ്പണ്‍ ഫോറത്തിന്റെ വിഷയം. പലപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ മടിക്കുകയാണ്. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉണ്ടാകാനിടയായ സംഭവം അതാണെന്നും അവര്‍ പറഞ്ഞു.

photo

പുരോഗമന സമൂഹമെന്ന് നടിക്കുമ്പോഴും നമ്മള്‍ പുരുഷ മേധാവിത്വത്തിന് അടിപ്പെട്ടിരിക്കുന്ന സമൂഹമാണ് എന്നതാണ് വാസ്തവമെന്നും അവര്‍ പറഞ്ഞു. അടുത്ത കാലത്ത് ഒരു സിനിമ ചെയ്യുന്നതിനായി ഞാന്‍ ഒരു നിര്‍മാതാവിനെ സമീപിച്ചു. ആക്രമിക്കപ്പെട്ട നടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. നടിയുടെ എതിര്‍പക്ഷം ആ സിനിമയെ തകര്‍ക്കുമെന്നും കൂവിത്തോല്‍പ്പിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റു പല നിര്‍മാതാക്കളോടും സംസാരിച്ചെങ്കിലും അതിനുള്ള സാധ്യത പോലുമില്ലെന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം.

Vidhu2

അതെന്തുകൊണ്ടാണെന്ന് നമ്മള്‍ ചിന്തിക്കണം. സിനിമ കാണാന്‍ തിയ്യേറ്ററുകളില്‍ എത്തുന്നതില്‍ ഭൂരിഭാവും പുരുഷന്‍മാരാണ്. സ്ത്രീകള്‍ വരുന്നുണ്ടെങ്കിലും അത് പുരുഷന്മാര്‍ക്കൊപ്പമാണ്. അതുകൊണ്ട് പുരുഷന്‍മാരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സിനിമയെടുക്കാന്‍ നിര്‍മാതാക്കളും അതുവഴി സംവിധായകരും നിര്‍ബന്ധിതരാകുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമ എടുക്കുമ്പോള്‍ പോലും അതില്‍ ഒരു മുഖ്യധാരാ നായകന്‍ ഉണ്ടാകണമെന്ന് നിര്‍മാതാക്കള്‍ ശഠിക്കുന്നതിനും കാരണമിതാണ്. സംവിധായകരും നിര്‍മാതാക്കളുമായ സ്ത്രീകള്‍ പോലും ഇതംഗീകരിക്കേണ്ടി വരികയാണെന്നും വിധു വിന്‍സെന്റ് പറഞ്ഞു.

IMG_3150

vidhu vincent about actress attack case

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top