News

ഉർവശി മതപരിവർത്തനം നടത്തുന്നു

Sponsored Links

urvasimala

ഒരിടവേളയ്ക്കു ശേഷം നടി ഉർവശി വീണ്ടും സിനിമാ രംഗത്തേക്ക് മടങ്ങിയെത്തുന്നു. ഹവിസ് എന്ന ചിത്രത്തിലൂടെ മതപരിവർത്തനം നടത്തുന്ന ഒരു ബ്രാഹ്മണ സ്ത്രീയായാണ്‌ ഉർവശി അഭിനയിക്കുന്നത്. ബ്രാഹ്മണ സമുദായത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും അന്ധവിശ്വാസങ്ങളുമാണ്‌ ഹവിസിന്റെ പ്രമേയം. നിഷ്ക്കളങ്കയും അനാഥയുമായ ഒരു ബ്രാഹ്മണപ്പെൺകുട്ടിയെ സംരക്ഷിക്കേണ്ടി വരുന്നതിലൂടെ ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും എതിർപ്പുകളുമാണ്‌ ചിത്രം പ്രമേയമാക്കുന്നത്. ഗൗരി എസ് നായരാണ്‌ ബ്രാഹ്മണ പെൺകുട്ടിയെ അവതരിപ്പിക്കുന്നത്.

ചിത്രകാരിയായ ശാരദാമണിയാണ്‌ ചിത്രമൊരുക്കുന്നത്. ബ്രാഹ്മണ സമുദായത്തിലെ അന്ധവിശ്വാസങ്ങളും ആചാരങ്ങളും പറയുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് മുരളി കൃഷ്ണയാണ്‌. വിജയരാഘവൻ, ശ്രീദേവി ഉണ്ണി, തമ്പി ആന്റണി, സായ് കുമാർ എന്നിവരാണ്‌ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top