News

ഉണ്ണി മുകുന്ദനെതിരെ ഉള്ള കേസ് കെട്ടി ചമച്ചതോ ? യുവതിയും സുഹൃത്തുക്കളും കുടുങ്ങും , ഉണ്ണി മുകുന്ദനെ കുടുക്കിയത് സിനിമയ്ക്കുള്ളിൽ നിന്ന് തന്നെ ?

Sponsored Links

unimyk

ഉണ്ണി മുകുന്ദനെതിരെ ഉള്ള കേസ് കെട്ടി ചമച്ചതോ?യുവതിയും സുഹൃത്തുക്കളും കുടുങ്ങും,ഉണ്ണി മുകുന്ദനെ കുടുക്കിയത് സിനിമയ്ക്കുള്ളിൽ നിന്ന് തന്നെ?

വിവാദ വെളിപ്പെടുത്തലുകൾക്കും വാദകോലാഹലങ്ങൾക്കും വഴിതെളിച്ച ആദ്യ കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് താരത്തിന് അനുകൂലമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
image (1)
കോട്ടയം സ്വദേശിനിയായ യുവതിയും അഭിഭാഷകനും ചേർന്ന് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി തന്നിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായി ആരോപിച്ച് ഉണ്ണിമുന്ദൻ നേരത്തെ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു.
unni-mukundan.jpg.image.784.410
എന്നാൽ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള സംഭവം കൊച്ചി ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിലാണെന്ന് ബോദ്ധ്യപ്പെട്ട ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തുടരന്വേഷണത്തിനായി ഫയൽ ഇവിടേക്ക് കൈമാറുകയായിരുന്നു. ഇത് സംബന്ധിച്ച് വാർത്തകൾ പുറത്ത് വന്നതോടെ ഉണ്ണിമുകുന്ദൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇത് സംബന്ധിച്ച് താൻ കോടതിയിൽ രഹസ്യമൊഴി നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽപ്പെട്ട നടൻ ഇപ്പോൾ ജാമ്യത്തിലാണെന്നും വെളിപ്പെടുത്തി കോട്ടയത്തെ പ്രമുഖ കുടുബാംഗവും തിരക്കഥാകൃത്തുമായ യുവതി മാധ്യമങ്ങൾക്ക് വിവരം നൽകുകയായിരുന്നു.
21-1458565600-3
ഇതുവരെ നടന്ന തെളിവെടുപ്പിൽ ലഭിച്ച ഏതാനും മൊഴികളും മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് പൊലീസിന്റെ പ്രാഥമീകാന്വേഷണത്തിൽ നടന് തുണയായിരിക്കുന്നത്. നടന്റെ പരാതിയിൽ പരാമർശിച്ചിട്ടുള്ള വസ്തുകളെ സാധുകരിക്കുന്ന തെളിവുകൾ ഇതിൽനിന്നും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം
unni
തിരക്കഥ കേൾക്കണമെന്നാവശ്യപ്പെട്ട് തന്നേ സമീപിച്ച പാലക്കാട് സ്വദേശിനി 25 ലക്ഷം രൂപ രൂപ ആവശ്യപ്പെട്ടെന്നും നൽകിയല്ലങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് അഭിഭാഷകനൊപ്പം ചേർന്ന് ഭീഷിണിപ്പെടുത്തിയെന്നുമാണ് ഉണ്ണിമുകുന്ദന്റെ പരാതിയുടെ ഉള്ളടക്കം.

ഉണ്ണിമുകുന്ദന്റെ പരാതിയിലെ പ്രധാന പരാമർശങ്ങൾ ഇങ്ങിനെ…

ഇടപ്പിള്ളിയിൽ താമസിക്കുമ്പോളാണ് പാലക്കാട് സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ 35 വയസോളം തോന്നിക്കുന്ന സ്ത്രീ എന്നേ കാണാൻ വന്നത്.കൈവശം സിനിമയ്ക്ക് പറ്റിയ കഥയുണ്ടെന്നും കേൾക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.വീട് മാറുന്ന തിരക്കിലായതിനാൽ ഇപ്പോൾ കഥ കേൾക്കാൻ സമയമില്ലന്നും തിരക്കഥയുണ്ടെങ്കിൽ തന്നിട്ടുപോകാനും പറഞ്ഞു.
unni-mukundan-turns-singer-achayans
തിരക്കഥ ആക്കിയിട്ടില്ലന്നും ഇത് തയ്യാറാക്കി പിന്നെ വരാമെന്ന് പറഞ്ഞ് ഇവരും കൂടെ വന്നവരും തിരിച്ചുപോകാൻ തയ്യാറായി.സ്ഥലപരിചയമില്ലന്ന് പറഞ്ഞപ്പോൾ ഞാൻ വാഹനം തരപ്പെടുത്തി, പോകാൻ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. പിന്നീട് ഇവർ ഫോണിൽ വിളിച്ച് ഭീഷിണി തുടങ്ങി.സിനിമയിൽ അഭിനയിപ്പിക്കാൻ വേണ്ട സഹായം ചെയ്യണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്.വിവാഹം കഴിക്കണമെന്നായിരുന്നു അടുത്ത ആവശ്യം.ഇതിന് രണ്ടിനും വഴിപ്പെടുന്നില്ലന്നു കണ്ടപ്പോൾ പണം ആവശ്യപ്പെട്ട് വിളിയായി. ഇതിനും വഴങ്ങില്ലന്ന് ബോദ്ധ്യമായതോടെ മാനഭംഗ് കേസിൽപെടുത്തുമെന്നും ഭീഷിണിപ്പെടുത്തി.പിന്നീടാണ് അഭിഭാഷകനെന്ന് പറഞ്ഞ് ഒരാൾ വിളിക്കുന്നത്.
53337575
25 ലക്ഷം രുപ നൽകിയാൽ പ്രശ്‌നം ഒത്തുതീർക്കാമെന്നായിരുന്നു ഇയാൾ മുന്നോട്ടുവച്ച നിർദ്ദേശം.പണം തട്ടാനുള്ള ആസൂത്രിത നീക്കമാണ് ഫോൺവിളികൾക്ക് പിന്നിലുള്ളതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും താരം പരാതിയിൽ അവശ്യപ്പെട്ടിട്ടുണ്ട്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top