News

കൊച്ചി പഴയ കൊച്ചിയല്ല’ എന്ന ഡയലോഗിനെ വിമർശിച്ച കമലിനു അതേ ഡയലോഗെഴുതിയ തിരക്കഥാകൃത്ത് ഉണ്ണി ആർൻറെ കിടിലൻ മറുപടി

Sponsored Links

unni

കൊച്ചി പഴയ കൊച്ചിയല്ല’ എന്ന ഡയലോഗിനെ വിമർശിച്ച കമലിനു അതേ ഡയലോഗെഴുതിയ തിരക്കഥാകൃത്ത് ഉണ്ണി ആർൻറെ കിടിലൻ മറുപടി

maxresdefault (2)

കൊച്ചി പഴയ കൊച്ചിയല്ല’ എന്ന ഡയലോഗിനെ വിമർശിച്ച കമലിനു മറുപടിയുമായി അതേ ഡയലോഗെഴുതിയ തിരക്കഥാകൃത്ത് ഉണ്ണി ആർ. രംഗത്ത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

കൊച്ചി പഴയ കൊച്ചിയല്ല എന്ന സിനിമാ ഡയലോഗ് എങ്ങനെയാണ് എന്തിനാണ് താങ്കളെ ചൊടിപ്പിക്കുന്നത് എന്ന് എത്രയാലോചിച്ചിട്ടും പിടി കിട്ടുന്നില്ല. കൊച്ചിയെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നുവെന്നോ? താങ്കൾ സിനിമയിൽ സന്ദേശം വേണമെന്ന് കരുതുന്ന തലമുറയിൽപ്പെട്ടയാളാണല്ലേ? എങ്കിൽ ഒന്നുകൂടെ പറയാം കമൽ സർ, കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ല. ഒരു പാട് മാറി, മുന്നോട്ട് പോയി

Unni_r

ആ ഡയലോഗ് സിനിമയിൽ നിന്ന് പുറപ്പെട്ട് എവിടെയൊക്കെ എത്തിപ്പെട്ടെന്ന് താങ്കൾക്ക് മനസ്സിലായിട്ടുണ്ടോ? മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിക്കാൻ, പോസ്റ്ററുകളായും ക്യാംപെയ്ൻ ക്യാപ്ഷനുകളായും സംസാരങ്ങളിലെ രസങ്ങളായും ഒക്കെ തലമുറഭേദമോ ലിംഗഭേദമോ കൂടാതെ ആളുകൾ ഏറ്റെടുത്ത ഒരു വാചകമാണത്. അതും പുരോഗമനാത്മകമായിത്തന്നെ. അത് സിനിമയിലെ ഒരു ഗുണപാo സന്ദേശ വാക്യമായി ഒതുങ്ങിയില്ല എന്നതു തന്നെയാണ് അതിന്റെ വിജയവും. കൊച്ചിയെക്കുറിച്ച് ഓർമിച്ച് പറയാൻ താങ്കൾക്കു പോലും മറ്റൊരു വാചകം കിട്ടിയില്ലല്ലോ എന്നാണ് എന്റെ അതിശയം.

images (1)

കൊച്ചി മാത്രമല്ല സർ, കാലവും പഴയ കാലമല്ല, നമ്മുടെ രാജ്യവും പഴയ രാജ്യമല്ല. കമൽ എന്ന സംവിധായകൻ കമാലുദ്ദീൻ ആയി പെട്ടെന്ന് മാറിപ്പോയതിന്റെ ഭയപ്പെടുത്തുന്ന വൈരുദ്ധ്യത്തെ താങ്കൾ തിരിച്ചറിഞ്ഞു കാണുമല്ലോ? പഴയതെല്ലാം അതേപടി നിലനിർത്തണമെന്ന് വാദിക്കുന്നവരുടെ, മാറ്റങ്ങളെ അംഗീകരിക്കാൻ കഴിയാത്തവരുടെ ഭരണം. ബഹുസ്വരതയെ മനസ്സിലാവാത്തവരുടെ ഭരണം. ഇസ്ലാമിക് ഹെറിറ്റേജിന്റെ ബഹുസ്വരതയെക്കുറിച്ചുള്ള ഒരു പരിപാടിയിൽ പങ്കെടുത്തിട്ടാണ് താങ്കൾ ഇങ്ങനെയൊരു പരാമർശം നടത്തിയത് എന്നതും വിചിത്രമാണ്.

images (1)

കൊച്ചിക്ക് പല മുഖങ്ങളുണ്ട് സാർ .അത് ഗ്രാമഫോൺ സംഗീതം മാത്രമല്ല .ഒരു മുഖമേ കൊച്ചിക്കുള്ളൂ എന്ന് വാശി പിടിച്ചാൽ നമ്മളൊക്കെ ആഗ്രഹിക്കുന്ന ബഹുസ്വരത ഇല്ലാതാവും. മലയാള സിനിമയിൽ സാമൂഹ്യ വിരുദ്ധവും അരാഷ്ട്രീയവുമായ ഡയലോഗുകൾ ഉണ്ട് എന്ന് പറയുകയായിരുന്നു താങ്കളുടെ ഉദ്ദേശമെങ്കിൽ അത് പറയണമായിരുന്നു. പക്ഷേ അതിനു വേണ്ടി താങ്കൾ തിരഞ്ഞെടുത്ത ഡയലോഗ് മാറിപ്പോയി എന്ന് സ്നേഹപൂർവ്വം വിമർശിക്കട്ടെ.

എന്ന് ,

വിനയപൂർവ്വം,

ആ ഡയലോഗ് എഴുതിയ ഉണ്ണി ആർ

10yearsofmammoottysbigb-13-1492082828

കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗ് കൊച്ചിയെക്കുറിച്ച് തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമെന്നാണ് കമൽ പറഞ്ഞത്. ഒരു പൊതു ചടങ്ങിലായിരുന്നു കമലിന്റെ ഇൗ പ്രതികരണം.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top