Social Media

ഗൂഗിൾ പറയുന്ന 66കാരനല്ല , മാസ്റ്റർ പീസിൽ ചുറുചുറുക്കുള്ള യുവാവായി മമ്മൂട്ടി – വെല്ലുവിളിച്ചവർക്ക് റിവ്യൂ പങ്കു വച്ച് ഉണ്ണി മുകുന്ദൻ

Sponsored Links

mammooty cvr

ഗൂഗിൾ പറയുന്ന 66കാരനല്ല , മാസ്റ്റർ പീസിൽ ചുറുചുറുക്കുള്ള യുവാവായി മമ്മൂട്ടി – വെല്ലുവിളിച്ചവർക്ക് റിവ്യൂ പങ്കു വച്ച് ഉണ്ണി മുകുന്ദൻ

master poster

മമ്മൂട്ടി ചിത്രം മാസ്റ്റർ പീസ് റിലീസിന് മുൻപ് അഭിനേതാക്കളും ആരാധകരും തമ്മിൽ വെല്ലുവിളികളും വിവാദങ്ങളുമായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളെ പുകഴ്ത്തി ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തിയേറ്ററുകളിൽ വിസിൽ മുഴങ്ങുന്ന ആക്ഷൻ രംഗങ്ങളാണ് എന്നുള്ള തരത്തിലാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്

maas

എന്നാൽ ഇതിനു താഴെ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളെ കളിയാക്കി ഒരാൾ കമന്റ്റ് ഇട്ടു. ആദ്യം ചെയ്ത് കാണിക്കു എന്നിട്ട് മതി സംസാരം എന്നാണ് കമന്റ് .മമ്മൂക്കയ്ക്ക് ചെയ്യുന്നതിൽ പരിമിതിയുണ്ട്. അതെല്ലാവർക്കും അറിയാം. മുൻപ് നടൻ ആര്യ പറഞ്ഞത് മമ്മൂക്കയെ ജാക്കി ചാനുമായി താരതമ്യം ചെയ്താണ് എന്ന് നീളുന്നു കമെന്റ്.

unni-mukundan-1.jpg.image.784.410 (1)

ഇതിനു ഉണ്ണി മുകുന്ദൻ നൽകിയ മറുപടിയാണ് സൂപ്പർ. “എന്റെ പേര് ഉണ്ണി മുകുന്ദന്‍. ഡിസംബര്‍ 21 ന് സിനിമ കണ്ട ശേഷം നിങ്ങള്‍ ഇതിന് മറുപടി തരണം. മമ്മൂക്ക തിയ്യേറ്ററുകളില്‍ ആവേശമുയര്‍ത്തുമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ഡിസംബർ 21നായും നിങ്ങളുടെ മറുപടിക്കായും കാത്തിരിക്കുന്നു.”

unni mukundan post

ഉണ്ണി മുകുന്ദൻ മറക്കാതെ തന്നെ റിലീസിന് ശേഷം ഇതേ കാര്യം ആവർത്തിക്കുകയാണ്. ‘ഇന്ന് ഡിസംബർ 21… ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുൻപ് “മമ്മുക്ക ഈസ്‌ ഓൺ ഫയർ” എന്ന് പറഞ്ഞിരുന്നു. പടം റിലീസ് ആയി… ഒരു ഫോട്ടോ താഴെ ഇട്ടിട്ടുണ്ട്. തിയേറ്ററിൽ തന്നെ പോയി കാണണം. ഞാൻ നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു. നന്ദി… നമസ്ക്കാരം.’ എന്നാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ് . ഒപ്പം മമ്മൂട്ടിയെ കുറിച്ചുള്ള ഇന്ത്യൻ എക്സ്പ്രസ്സിന്റെ റിവ്യൂ ഉണ്ണി മുകുന്ദൻ ചേർത്തിട്ടുണ്ട്.

25550593_1640963789312691_1730607488288837931_n

ഗൂഗിളിൽ മമ്മൂട്ടിക്ക് 66 വയസാണെന്നാണ് കാണിക്കുന്നതെങ്കിലും സ്‌ക്രീനിൽ ചുറുചുറുക്കുള്ള ചെറുപ്പക്കാരനെയാണ് കാണാൻ സാധിക്കുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിവ്യൂ നൽകിയിരിക്കുന്നത്.

unni-mukundan

unni mukundan about mammootty

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top