കേരള പോലീസിന്റെ വീഴ്ചകൾക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി മമ്മൂട്ടി ഫാൻസ് – അതാവണമെടാ പോലീസ് !!!

കേരള പോലീസിന്റെ വീഴ്ചകൾക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി മമ്മൂട്ടി ഫാൻസ് – അതാവണമെടാ പോലീസ് !!!
കേരള പോലീസിന്റെ കനത്ത വീഴ്ചകൾ കേരളത്തിൽ വൻ നഷ്ടങ്ങൾ വരുത്തിയിരിക്കുകയാണ്. ഒട്ടേറെ ജീവനാണ് ഇങ്ങനെ നഷ്ടമായത്. കോട്ടയത്ത് നിന്നും കെവിന്റെ മരണ വാർത്ത കൂടി എത്തിയപ്പോൾ കേരളം പോലീസ് തലകുനിക്കേണ്ട അവസ്ഥയാണ്.
കേരള പോലീസിന്റെ ഇത്തരം തെറ്റായ നടപടികൾക്കെതിരെ വ്യത്യസ്തമായ ഒരു പ്രതിഷേധം നടത്തുകയാണ് യു.എ. യിലെ മമ്മൂട്ടി ഫാൻസുകാർ. മമ്മൂട്ടി പോലീസ് വേഷങ്ങളിൽ അഭിനയിച്ച ചിത്രങ്ങളിലെ ഫോട്ടോയും മാസ്സ് ഡയലോഗുകൾ അടങ്ങുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടാണ് ഈ പ്രതിഷേധം ഇവർ സാധ്യമാക്കുന്നത്.
“പൊതു ഖജനാവിൽ നിന്നും പണം മുടക്കി സർക്കാർ ഇങ്ങിനെ ഇസ്തിരി ഇട്ട് സ്തംഭം കുത്തി തരുന്നത് ഇവരെ പോലെയുള്ള പട്ടിണി പാവങ്ങളെ നടുറോഡിൽ ഇട്ട് ചവിട്ടി പിഴിഞ്ഞ് കുത്തികവർച്ച നടത്താൻ അല്ല, സംരക്ഷിക്കാൻ, ജനങ്ങളുടെ സ്വത്തും ജീവനും സ്വൈര്യ ജീവിതവും സംരക്ഷിച്ചു പിടിക്കാൻ. അതാണ് പോലീസ്…., അതാവണമെടാ പോലീസ്…”

Kasaba review rating report response hit or flop
മമ്മൂട്ടി ഫാൻസ് യൂ. എ. ഇ കാരുടെ ഒരേ നിലപാടുമായുള്ള ഫേസ്ബുക്കും വാട്സ്ആപ്പും അടങ്ങുന്ന സമൂഹ മാധ്യമങ്ങളിലെ സ്റ്റാറ്റസ് വീഡിയോയിലെ മമ്മൂട്ടി പറയുന്ന മാസ്സ് ഡയലോഗ് ആണിത്. 2008 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ രൗദ്രത്തിലെ ഈ ഇടിവെട്ട് ഡയലോഗ് ആണ് കേരളം പൊലീസിന് കണ്ടു പഠിക്കുവാൻ മമ്മൂട്ടി ഫാൻസുകാർ നൽകിയിരിക്കുന്നത്.
കേരള പോലീസിനെതിരെ ഞങ്ങൾക്ക് നടത്തുവാൻ കഴിയുന്ന ശക്തമായ പ്രതിഷേധം ആയി തന്നെയാണ് ഇത് പ്രചരിപ്പിക്കുന്നത് എന്ന് മമ്മൂട്ടി ഫാൻസിലെ സഫീർ മുഹമ്മദ് അഭിപ്രായപ്പെട്ടു. ഇനിയൊരു വീഴ്ച പൊലീസിന് സംഭവിക്കാതിരിക്കുവാനും ഇനി ഒരു മരണത്തിന് കേരളം സാക്ഷി ആവാതിരിക്കുവാനും വേണ്ടിയാണ് ഈ പ്രവാസി കൂട്ടായ്മ ഇത് ചെയ്യുന്നത്.
U A E mammootty fans association against kerala police