News

ദിലീപും മംമ്‌തയും ഒന്നിക്കുന്ന ടു കൺട്രീസ് 25 ന്‌ എത്തും.

Sponsored Links

Two-Countries-malayalam-movie-poster

പാസഞ്ചർ, അരികെ, മൈ ബോസ്‌ എന്നീ ചിത്രങ്ങൾക്കു ശേഷം ദിലീപും മംമ്‌തയും ഒന്നിക്കുന്ന ചിത്രമാണ്‌ ടു കൺട്രീസ്‌. രണ്ടു രാജ്യങ്ങളിലുള്ളവർ തമ്മിൽ വിവാഹിതരാകുകയും അവർക്കിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും കോർത്തിണക്കിയാണ്‌ ടു കൺട്രീസ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. മേരിക്കുണ്ടൊരു കുഞ്ഞാടിനു ശേഷം ഷാഫി ദിലീപിനെ നായകനാക്കി ചെയ്യുന്ന ചിത്രമാണ്‌ ഇത്‌. മുകേഷ്, വിനയ പ്രസാദ്‌, സുരാജ്‌ വെഞ്ഞാറമൂട്‌, അശോകൻ,ഷാജു, ലെന എന്നിവരാണ്‌ ചിത്രത്തിലെ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ടു കൺട്രീസ് ഹ്യൂമറിനു വളരെയധികം പ്രാധാന്യമുള്ള സിനിമയാണ്. ടു കൺട്രീസിൽ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഉല്ലാസ് എന്നാണ്. മംമ്ത മോഹൻദാസാണു ചിത്രത്തിലെ നായിക. ഇഷാ തൽവാറാണു മറ്റൊരു നായിക. ഡിസംബർ 25 ന്‌ ചിത്രം പ്രദർശനത്തിനെത്തും.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top