Articles

ശ്രീകൃഷ്ണൻ ലാലേട്ടൻ തന്നെ എന്ന് ശ്വേതാ മേനോൻ

Sponsored Links

swetha_lalettan

എല്ലാ മലയാളിപെണ്കുട്ടികളുടെയും പുരുഷസങ്കല്പങ്ങൾ പലപ്പോഴും സിനിമാതാരങ്ങളെ മുൻനിർത്തി ആയിരിക്കും. അതിൽ പ്രധാനം താരരാജാവ് ലാലേട്ടൻ തന്നെ ആണ്. മലയാളി പെണ്കുട്ടികൾക്ക് മാത്രമല്ല താരസുന്ദരിമാർക്കും മലയാളികളുടെ സ്വന്തം ലാലേട്ടനോട് ആരാധന കൂടുതലാണ്. അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും രീതികളെയും കുറിച്ച് മുൻപും പല നടിമാരും പ്രശംസിച്ചിട്ടുണ്ട് എങ്കിലും ലൊക്കേഷനിൽ എല്ലാവരോടും ഒരേപോലെ പെരുമാറുന്ന സൂപ്പർസ്റ്റാറെന്ന താരജാഡയൊന്നും ഇല്ലാത്ത മോഹൻലാൽ എന്ന അനുഗ്രഹീത കലാകാരനെക്കുറിച്ച്
ഇപ്പോഴിതാ നടി ശ്വേത മേനോനും പറയുന്നു. ഒരു സ്ത്രീ എന്ന നിലയിൽ തന്റെ അനുഭവം ആണ് ശ്വേത വിവരിക്കുന്നത്. എല്ലാ സ്ത്രീകളും പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് ബഹുമാനവും സംരക്ഷണവും തന്നെയാണ് എന്നും മോഹൻലാൽ എന്ന താര പ്രതിഭയിൽ നിന്ന് അത് ലഭിക്കാറുണ്ട് എന്നും ശ്വേത പറയുന്നു.

കെ.പി കുമാരൻ സംവിധാനം ചെയ്ത ആകാശ ഗോപുരം എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി മോഹൻലാലുമൊത്ത് ലണ്ടനിലെത്തിയപ്പോഴുണ്ടായ തന്റെ അനുഭവം ശ്വേത ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പങ്കു വയ്ക്കുകയായിരുന്നു. പത്ത് പേർ ഒന്നിച്ച് ആണെങ്കിൽ പോലും എല്ലാവരെയും ഒന്നിച്ചു കെയർ ചെയ്യാൻ ലാലേട്ടന് കഴിയും എന്നും ശ്വേത കൂട്ടിച്ചേർത്തു.

ലാലേട്ടനെ പോലെയാകാൻ നമുക്കും കഴിയുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ് എന്നും സ്ത്രീകൾക്ക് ബഹുമാനവും സംരക്ഷണവും നൽകുന്ന കാര്യത്തിൽ ലാലേട്ടൻ ഒരു കൃഷ്ണനാണോ എന്ന് തോന്നാറുണ്ട് എന്നും ശ്വേത മേനോൻ പറഞ്ഞു. കൂടാതെ ഡയറ്റിങ് ലാലേട്ടന് ഇഷ്ടമല്ല എന്നും ലാലേട്ടൻ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് എന്നും അതുപോലെ തന്നെ മറ്റുള്ളവരെ കഴിപ്പിക്കാൻ ലാലേട്ടന് ഉള്ള കഴിവ് പ്രശംസനീയം ആണെന്നും ഡയറ്റിങ് ഉള്ള ഒരാൾക്ക് പോലും ലാലേട്ടനൊപ്പം ലൊക്കേഷനിൽ കഴിയാൻ ബുദ്ധിമുട്ട് ആണെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top