Articles

സുരേഷ് റൈന – പീഡനങ്ങൾ ഏറ്റുവാങ്ങിയ ബാല്യത്തിൽ നിന്നും ഇന്ത്യൻ ടീമിലേക്ക്

Sponsored Links

yourstory-suresh-raina

സുരേഷ് റൈന ഇന്ത്യൻ ടീമിലെ വിശ്വസ്തനായ മധ്യനിരക്കാരൻ. ക്യാപ്റ്റൻ ധോനിയുടെ ഇഷ്ടക്കാരിൽ പ്രധാനി. മികച്ച ഫീൽഡർ നിർണ്ണായ ഘട്ടങ്ങളിൽ ബ്രേക്ക്‌ ത്രൂ നൽകുന്ന സ്പിന്നർ അങ്ങെനെ സുരേഷ് റൈനക്ക് വിശേഷണങ്ങൾ ഏറെയാണ്‌. ഇന്ത്യയുടെ മുൻ കോച്ച് ഗ്രെഹാം ചാപ്പൽ സ്ഥാനം ഒഴിയുമ്പോൾ അന്നത്തെ എല്ലാ ഇന്ത്യൻ താരങ്ങളെയും വിമർശിച്ചപ്പോൾ ചാപ്പലിന്റെ പക്കൽ നിന്നും പ്രശംസ പിടിച്ചു പറ്റിയത് ഒരു താരം മാത്രമായിരുന്നു അന്നത്തെ തുടക്കക്കാരൻ സുരേഷ് റൈന. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമം ആയിരുന്നു ഒരുപാട് കഷ്ട്ടതകളും ദുരിതങ്ങളും അഭിമുഖീകരിച്ച സുരേഷ് റൈനയുടെ ബാല്യത്തെയും കൗമാരത്തേയും കുറിച്ചുള്ള ലേഖനം പബ്ലിഷ് ചെയ്തത്

വീട്ടിലെ സ്നേഹ സമൃദ്ധമായ അന്തരീഷത്തിൽ നിന്നും സ്പോർട്സ് ഹോസ്റ്റലിലേക്കുള്ള മാറ്റം കുറച്ചൊന്നുമല്ല സുരേഷ് റൈനയെ മാനസിക സമ്മർദ്ദത്തിലാക്കിയത്. ഉത്തർ പ്രദേശിലെ, ലക്ക്നൗ സ്പോര്ട്സ് ഹോസ്റ്റലിൽ ആണ് 13 കാരനായ സുരേഷ് റൈനക്ക് സീനിയേഴ്സിൽ നിന്നും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. സ്പോർട്സ് ഹോസ്റ്റലിൽ പരിശീലകരുടെ പ്രീയപ്പെട്ട ശിഷ്യൻ ആയിരുന്നു റൈന. എന്നാൽ റൈനയോടുള്ള പരിശീലകരുടെ പ്രത്യേക താൽപര്യം ഹോസ്റ്റലിലെ മറ്റു കായിക താരങ്ങളിൽ അസൂയ ജനിപ്പിച്ചു. അവർ റൈനയെ ഉപദ്രവിച്ചു കൊണ്ടിരുന്നു രാത്രി ഏറെവൈകിയും പരിശീലനത്തിൽ മുഴുകി ഷീണിതനായി ഉറങ്ങാൻ കിടക്കുന്ന റൈനയുടെ ദേഹത്ത് വെള്ളം ഒഴിക്കുക ശല്യപ്പെടുത്തുക തുടങ്ങിയ പ്രവൃത്തികൾ ഹോബിയാക്കി മാറ്റിയവരായിരുന്നു റൈനയുടെ സീനിയേഴ്സ്. ക്രിക്കറ്റിനോടുള്ള അതിയായ ആഗ്രഹം കൊണ്ട് റൈന എല്ലാം സഹിച്ച് ഹോസ്റ്റലിൽ തുടർന്നു. പല സീനിയേഴ്സും അത്ലറ്റിക് താരങ്ങളായിരുന്നു സ്പോർട്സ് ഹോസ്റ്റലിലെ സർട്ടിഫികറ്റ് ഉപയോഗിച്ച് സർക്കാർ ജോലി നേടുക എന്ന ലക്‌ഷ്യം മാത്രമുള്ളവർ.

റൈനക്ക് കുടിക്കാനുള്ള പാലിൽ ചവറ് വലിച്ചെറിയുകയും ചെയ്യുമായിരുന്നത്രേ ഇവർ പിന്നീട് റൈന തന്റെ പക്കമുള്ള നീളമുള്ള സ്ക്രാഫ് ഉപയോഗിച്ച് അരിച്ചായിരുന്നു പലപ്പോഴും പാൽ കുടിച്ചിരുന്നത്. പലപ്പോഴും റൈനക്ക് അവരെ തിരിച്ച് അടിക്കാൻ തോന്നിയിരുന്നു ഇതിനെക്കുറിച്ച് റൈന പറയുന്നതിങ്ങനെ “അവരെ തിരിച്ചടിക്കണം എന്ന് എനിക്കുണ്ടായിരുന്നു പക്ഷെ ഞാൻ ഒരാളെ തല്ലിയാൽ എന്നെ തിരിച്ച് തല്ലുന്നത് അഞ്ചോ അതിലധികമൊ പേരായിരിക്കും”. സ്പോര്ട്സ് ഹോസ്റ്റലിൽ നിന്നും താൻ പഠിച്ച ഏറ്റവും വലിയ പാഠം ദേഷ്യത്തെ എങ്ങനെ നിയന്ത്രിക്കാം എന്നാതായിരുന്നു എന്നും റൈന പറയുന്നു. പിന്നീട് 1999 ഇൽ എയർ ഇന്ത്യയിൽ കളിക്കാൻ അവസരം ലഭിച്ചതാണ് റൈനയുടെ കരിയറിൽ വഴിത്തിരുവായത്

Suresh Raina Life story

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top