News

“ദേശീയ അവാര്‍ഡിനേക്കാള്‍ മാധുര്യം ആ ചുംബനത്തിനുണ്ടായിരുന്നു” സുരാജ് വെഞ്ഞാറമൂട്

Sponsored Links

surffraj

“ദേശീയ അവാര്‍ഡിനേക്കാള്‍ മാധുര്യം ആ ചുംബനത്തിനുണ്ടായിരുന്നു” സുരാജ് വെഞ്ഞാറമൂട്

d

അവാര്‍ഡിനേക്കാള്‍ മധുരമുള്ള ആ ചുംബനത്തിന്റെ കഥ പങ്കുവയ്ക്കുകയാണ് സുരാജ്. മാതൃഭൂമി കപ്പ ടി.വിയുടെ ഹാപ്പിനെസ് പ്രൊജക്ടിലാണ് സുരാജ് വികാരനിര്‍ഭരനായി ആ കഥ പറഞ്ഞത്.

s

അച്ഛന്‍ എന്നെ ഉമ്മ വെച്ചിട്ടില്ല.മോനേന്നു വിളിച്ചിട്ടില്ല. എന്റെ കൂട്ടുകാരുടെ വീട്ടില്‍ പോകുമ്പോള്‍ അവരുടെ അച്ഛന്‍മാര്‍ മോനേ എന്ന് വിളിക്കുന്നതും ഉമ്മ വയ്ക്കുന്നതും ഞാന്‍ നോക്കി നിന്നിട്ടുണ്ട്. അച്ഛന്‍ മറ്റുള്ളവരോട് ഇവന്‍ എന്റെ മോനാണ് എന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. പക്ഷേ എന്നെ മോനെന്ന് വിളിച്ചിട്ടില്ല. എടാ,കുട്ടാ എന്നൊക്കെയാണ് വിളിക്കാറ്.

a

ദേശീയ പുരസ്‌കാരം വാങ്ങി വീട്ടിലേക്ക് ചെല്ലുമ്പോള്‍ നാട്ടുകാര്‍ എന്നെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ആളുകള്‍ രണ്ട് വരിയായി വഴിവക്കത്ത് നില്‍ക്കുന്നു. എന്നെ കാണാനേ! എന്റെ കണ്ണു നിറഞ്ഞു. വീട്ടിലെത്തിയപ്പോ അയല്‍പക്കക്കാരും കൂട്ടുകാരും ബന്ധുക്കളും വരുന്നു. എന്നെ കെട്ടിപ്പിടിക്കുന്നു ഉമ്മയവയ്ക്കുന്നു.

ഞാന്‍ തിരഞ്ഞു; അച്ഛനെവിടെ? ഈ കാലംവരെ അച്ഛന്‍ എന്നെ മോനേന്നു വിളിച്ചിട്ടില്ല. ഉമ്മ വച്ചിട്ടില്ല. ഒന്നും പ്രകടിപ്പിക്കുന്ന സ്വഭാവകാരനല്ല. എനിക്കറിയാം. പക്ഷേ അപ്രതീക്ഷിതമായി അച്ഛന്‍ മോനേ എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് എനിക്കൊരു ഉമ്മ തന്നു.

surajvenjaramoodu-16-1487219333

എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം. എനിക്ക് തോന്നി; ഒരു പുരസകാരത്തിനും ഇത്ര മധുരമില്ല. അച്ഛന്‍ എന്റെ ഹീറോ ആണ്. അതിനുമപ്പുറം എനിക്ക് ഏറ്റവും ഇഷ്ടം അച്ഛനെയാണ്. അമ്മയെയും. മാതാ പിതാ ഗുരു ദൈവം. അത് കഴിഞ്ഞിട്ടേ ദൈവത്തിന് സ്ഥാനമുള്ളൂ.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top