Interview

ഒരു താരമായല്ലോ എന്ന അഹങ്കാരത്തിൽ നിന്ന സുരാജിനെ ഒറ്റ നിമിഷം കൊണ്ട് ആ പെൺകുട്ടി തകർത്തു കളഞ്ഞു !!!

Sponsored Links

suraajj

ഒരു താരമായല്ലോ എന്ന അഹങ്കാരത്തിൽ നിന്ന സുരാജിനെ ഒറ്റ നിമിഷം കൊണ്ട് ആ പെൺകുട്ടി തകർത്തു കളഞ്ഞു !!!

Suraj-640x640

മിമിക്രി വേദികളിലൂടെ കലാരംഗത്തേക്ക് വന്നയാളാണ് സുരാജ് വെഞ്ഞാറമൂട് . പിന്നീട് നിരവധി സീരിയലുകളിലും ചെറിയ വേഷങ്ങൾ ചെയ്തു. സിനിമ എന്നത് അപ്പോളും സുരാജിനെ സംബന്ധിച്ച് വിദൂര സ്വപ്നമായിരുന്നു. എങ്കിലും ചെറിയ വേഷങ്ങൾ സീരിയലിൽ ചെയ്തതിന്റെ പേരിൽ നാട്ടിലൊരു താര പരിവേഷമൊക്കെ സുരാജിന് ലഭിച്ചു. അങ്ങനെ ഉദ്‌ഘാടന പരിപാടികളിലേക്കൊക്കെ സുരാജിനും ക്ഷണം ലഭിച്ചു .

1200px-Suraj_Venjaramoodu_2011_MA

ആ കാലഘട്ടത്തിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു രസകരമായ സംഭവം സുരാജ് ഈ അടുത്ത കാലത്ത് ഒരു മാധ്യമത്തിന്‌ നല്കിയ അഭിമുഖത്തിൽ പങ്കുവയ്ക്കുക ഉണ്ടായി.നെയ്യാറ്റിൻകരയ്ക്ക് സമീപം ഒരു ട്യൂട്ടോറിയൽ കോളേജിൽ പരിപാടിയ്ക്ക് ആയി പോയ തന്റെ അരികിലേക്ക് ഓട്ടോഗ്രാഫ് വാങ്ങാൻ ഒരു സുന്ദരിയായ പെൺകുട്ടി വന്നതും തുടർന്ന് ഉണ്ടായ രസകരമായ നിമിഷങ്ങളും സുരാജ് തന്നെ വിവരിക്കുന്നത് ഇങ്ങിനെ..,

suraj venjaramood photo

suraj venjaramood photo

“ സെല്ഫി പ്രചാരത്തിൽ വരുന്നതിന്‌ മുൻപ് താരങ്ങളുടെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങുന്നത് ആയിരുന്നല്ലോ ട്രെൻഡ്. അന്ന് അവിടെ മനോഹരിയായ ഒരു പെൺകുട്ടി എന്റടുത്തേക്ക് ഓട്ടോഗ്രാഫും ആയി വന്നപ്പോൾ ഒരുപാട് സന്തോഷവും ഞാനും പത്താളുകൾ അറിയുന്ന ഒരൂ താരമായല്ലോ എന്ന ഒരു ചെറിയ അഹങ്കാരവും ഒക്കെ മനസിൽ തോന്നി.

surajvenjaramoodu-16-1487219333

അതുകൊണ്ട് തന്നെ ഒപ്പിട്ട് കൊടുക്കുന്നതിനിടയിൽ സ്വല്പ്പം ജാഡയോട് കൂടി തന്നെ കുട്ടിയുടെ പേരെന്താ എന്നു ഞാൻ അവളോട് ചോദിച്ചു. പിന്നീട് നടന്നതൊക്കെ ഞാൻ സ്സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരുന്നു. അവൾ എനിക്ക് തിരുവനന്തപുരത്തെ ലോക്കൽ ഭാഷയിൽ ഒരു മറുപടി തന്നു.

suraj_venjaramoodu

‘ന്റെ പേരംബിളി നിന്റെ പേരെന്തിര്‌?’

ആകാശത്തോളം ഉയർന്നു നിന്ന ഞാൻ ആ ഒരു സെന്റൻസോട് കൂടി ഒറ്റയടിക്ക് തറയിൽ വീണപോലെ ആയി.., കൂട്ടത്തിൽ ഞാൻ ഒരു സത്യവും മനസിലാക്കി അവിടെ ഓട്ടോഗ്രാഫ് വാങ്ങിയ്ക്കാൻ വന്ന അവർക്ക് ആർക്കും സത്യത്തിൽ ഞാൻ ആരാണെന്ന് പോലും അറിയില്ല എന്നുള്ള ഒരു വലിയ സത്യം..“.

ഇന്ന് ദേശിയ പുരസ്കാരത്തിന്റെ നിറവിൽ നില്കുമ്പോളും ലാളിത്യം കാത്തു സൂക്ഷിക്കുന്നയാളാണ് സുരാജ് വെഞ്ഞാറമൂട്.

suraj

suraj venjaramood about funny experience

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top