News

സുരഭിലക്ഷ്മിയെ ചലച്ചിത്രമേളയിൽ വിളിച്ചില്ല ! മലയാളത്തിന്റെ അഭിമാനമായ നടിയെ നിങ്ങൾ എന്തുകൊണ്ടാണ് പുറത്തു നിർത്തുന്നത് Dr Biju ചോദിക്കുന്നു

Sponsored Links

Screen Shot 2017-12-09 at 11.34.10 PM

സുരഭിലക്ഷ്മിയെ ചലച്ചിത്രമേളയിൽ വിളിച്ചില്ല ! മലയാളത്തിന്റെ അഭിമാനമായ നടിയെ നിങ്ങൾ എന്തുകൊണ്ടാണ് പുറത്തു നിർത്തുന്നത് Dr Biju ചോദിക്കുന്നു

ഐ എഫ് എഫ് കെ യുടെ ഏതെങ്കിലും ഒരു വേദിയിൽ വർഷങ്ങൾക്ക് ശേഷം മലയാളത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സുരഭീ ലക്ഷ്മി എന്ന അഭിനേത്രി ഉണ്ടാകേണ്ടിയിരുന്നതല്ലേ..10 വർഷം മുൻപ് ദേശീയ പുരസ്‌കാരം കിട്ടിയതിന്റെ ക്രെഡിബിലിറ്റിയിൽ ഒരു അന്യ ഭാഷാ നടൻ ഐ എഫ് എഫ് കെ യുടെ ഉദ്ഘാടകൻ ആകുമ്പോൾ ഈ വർഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാളത്തിന്റെ അഭിമാനമായ നടിയെ നിങ്ങൾ എന്തുകൊണ്ടാണ് പുറത്തു നിർത്തുന്നത്…ഒരു പക്ഷെ ഒരു മുഘ്യ ധാരാ നടിയായിരുന്നുവെങ്കിൽ ഐ എഫ് എഫ് കെ യിൽ ചുവപ്പ് പരവതാനി വിരിച്ചു നിങ്ങൾ ആ നടിയെ ആനയിച്ചേനെ. (ഏതാനും വർഷം മുൻപ് സുരാജിന് ദേശീയ പുരസ്‌കാരം കിട്ടിയപ്പോഴും ഐ എഫ് എഫ് കെ യുടെ ഒരു വേദിയിലും അദ്ദേഹത്തിന് പ്രവേശനം ഉണ്ടായിരുന്നില്ല ) സെലക്ടീവ് ഇൻക്ലൂഷൻ അല്ലെങ്കിൽ സെലക്ടീവ് എക്സ്ക്ലൂഷൻ ആളും തരവും നോക്കി നടത്തുന്ന ഈ അക്കാദമിത്തരം എന്തായാലും നന്നാവുന്നുണ്ട്..അവൾക്കൊപ്പം എന്ന പ്രത്യേക വിഭാഗം ഐ എഫ് എഫ് കെ യിൽ ഉണ്ടല്ലോ…സമാധാനമായി..അക്കാദമി അവൾക്കൊപ്പം തന്നെ..ഒരു ചെറിയ തിരുത്തേ ഉള്ളൂ അവൾക്കൊപ്പവും അവനൊപ്പവും ഒക്കെ ആരെ കൂടെ കൂട്ടണം എന്നത് അക്കാദമിയുടെ ആ സ്വകാര്യ ട്രസ്റ്റ് തീരുമാനിക്കും…..ഞങ്ങൾക്ക് താല്പര്യമുള്ള ചിലരുണ്ട് അവരൊക്കെ എല്ലാ വർഷവും ഓരോ വേഷങ്ങളിലായി ഐ എഫ് എഫ് കെ യിൽ ഉണ്ടാകും ..ബാക്കി ഉള്ളവരുടെ കാര്യം ഒന്നും പ്രസക്തമല്ല …എന്ത് സുരഭി എന്ത് ലക്ഷ്മി.. എന്ത് ദേശീയ അവാർഡ്….

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top