News

പ്രിയങ്ക ചോപ്രയ്ക്ക് വസ്ത്രങ്ങൾ, വിദ്യ ബാലന് സാരി പക്ഷെ ആരാധകരെ അമ്പരിപ്പിച്ചതു സണ്ണി ലിയോണിൻറെ വിചിത്രമായ ഈ ഭ്രമം!!

Sponsored Links

bollywd

പ്രിയങ്ക ചോപ്രയ്ക്ക് വസ്ത്രങ്ങൾ, വിദ്യ ബാലന് സാരി പക്ഷെ ആരാധകരെ അമ്പരിപ്പിച്ചതു സണ്ണി ലിയോണിൻറെ വിചിത്രമായ ഈ ഭ്രമം!!
Priyanka-Chopra-sad
ബോളിവുഡും കടന്ന് ഹോളിവൂഡിലെത്തിയ പ്രിയങ്ക ചോപ്രയ്ക്ക് വസ്ത്രങ്ങളോടാണ് ഭ്രമം. അമ്പത് ജോഡിയിലധികം ജീന്‍സും പ്രമുഖ ബ്രാന്‍ഡുകളായ ക്രിസ്ത്യന്‍ ലബോട്ടിൻ, ജിമ്മി ചൂ എന്നിവയുടേതുള്‍പ്പടെ 120 ജോഡി ചെരുപ്പുകളും ഉണ്ട് പ്രിയങ്കയ്ക്ക്. എന്നാല്‍ നമ്മളെ ഞെട്ടിക്കുന്നത് ഇതൊന്നുമല്ല, ഇതിനെല്ലാം പുറമെ 300 തരം കണ്ണടകളാണ് പിസിയുടെ കൈവശമുള്ളത്.
vidhya3
സാരികളോടാണ് വിദ്യാ ബാലന്റെ ക്രേസ്. ഒരുവിധം പൊതു ചടങ്ങുകളിലെല്ലാം തന്നെ സാരി ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള വിദ്യയുടെ കൈവശം പ്രമുഖ ഡിസൈനേഴ്‌സിന്റേതുള്‍പ്പടെ 800 ലധികം സാരികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉറക്കത്തില്‍ പോലും സാരി ധരിച്ചു കൊണ്ടാണ് തന്നെ കാണുന്നതെന്ന് വിദ്യ ഒരിക്കല്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി.
kareena_kapoor_khan_going_back_to_size_zero
പട്ടൗഡി കുടുംബത്തിലെ മരുമകള്‍ കരീന കപൂറിനും ചെരുപ്പുകളോടാണ് ഭ്രമം. ലോകത്തെ എല്ലാ മുന്തിയ ബ്രാന്റുകളുടെയും നൂറിലധികം ജോഡി ചെരുപ്പുകളുടെ ശേഖരമുണ്ട് കരീനയുടെ കയ്യില്‍. വിലകൂടിയ വാച്ചുകളോടാണ് ബിപാഷയ്ക്ക് ഭ്രമം. പല വിധത്തിലുള്ള വിലകൂടിയ വാച്ചുകളുടെ വലിയ ശേഖരമുണ്ട് ബിപാഷയുടെ കയ്യില്‍.
Superstar-Salman-Khan-Dominates-Box-Office_60337_730x419
നടിമാര്‍ മാത്രമല്ല നടന്മാരും ചില വസ്തുക്കളില്‍ കടുത്ത ഭ്രമമുള്ളവരാണ്. ബോളിവുഡിന്റെ മസില്‍ മാന്‍ സല്‍മാന്‍ഖാന് പെര്‍ഫ്യൂമുകളോട് കടുത്ത ഭ്രമമാണ്. സല്‍മാന്‍ ലൊക്കേഷനിലെത്തിയിട്ടുണ്ടെങ്കില്‍ പെര്‍ഫ്യൂമിന്റെ മണം വച്ച് തിരിച്ചറിയാമെന്നാണ് സഹതാരങ്ങള്‍ പോലും പറഞ്ഞിട്ടുള്ളത്. ഹെര്‍ബല്‍ സോപ്പുകളുടെയും പെര്‍ഫ്യൂമുകളുടെയും വലിയ ശേഖരമുണ്ട് സല്‍മാന്റെ കയ്യില്‍
shah-rukh-fea1
ഷാറുഖ് ഖാന് പക്ഷെ ഏറ്റവുമധികം ഭ്രമം വീഡിയോ ഗെയിമുകളോടും ഗാഡ്ജറ്റ്‌സിനോടുമാണ്. തന്റെ കൊട്ടാരമായ മന്നത്തില്‍ ഒരു നില തന്നെ പൂര്‍ണമായും വീഡിയോ ഗെയിമുകള്‍ക്കും മറ്റുമായി നീക്കി വച്ചിട്ടുണ്ടത്രെ താരം . ഇതുകൂടാതെ മറ്റൊരു ഭ്രമമുള്ളത് ജീന്‍സിനോടാണ്. ഏതാണ്ട് 1500 ജോഡിയിലധികം ജീന്‍സുകളാണ് കിങ് ഖാന്റെ വാര്‍ഡ്രോബ് അലങ്കരിക്കുന്നത്.
627569-459739-454913-sunny9
ഇതൊന്നും പോരാതെ വിചിത്രമായ തരം ഭ്രമമുള്ളചില താരങ്ങളുണ്ട് ബോളിവുഡില്‍. ഓവറായുള്ള വൃത്തി ഭ്രമമാണ് ഇവരുടെ പ്രശ്‌നം . അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബോളിവുഡിന്റെ സ്വന്തം സണ്ണി ലിയോണ്‍ ആണ്. സ്വന്തം കാലുകളോടാണ് സണ്ണിക്ക് ഭ്രമം. സണ്ണി ഓരോ ഇരുപത് മിനിറ്റ് കൂടുമ്പോഴും തന്റെ കാലുകള്‍ കഴുകി വൃത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . അതിപ്പോള്‍ പുറത്തു വച്ചുള്ള ഷൂട്ടിങ്ങായാലും മുറിക്കകത്തു വച്ചായാലും ഇടക്കിടയ്ക്ക് തന്റെ കാലുകള്‍ കഴുകി വൃത്തിയാക്കുന്നത് സണ്ണിയുടെ ശീലമാണത്രേ. ഇതേപോലെ വൃത്തി ഭ്രമമുള്ള മറ്റൊരു നായികയാണ് പ്രീതി സിന്റ. വൃത്തിയുള്ള കുളിമുറിയാണ് പ്രീതി സിന്റയുടെ ഭ്രമം. തന്റെ ചുറ്റും ഒരു തരി പൊടി പോലും കാണുന്നത് പ്രീതിക്ക് സഹികില്ലത്രേ

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top