Social Media

എല്ലാവരും അനുശ്രീയെ കണ്ടു പഠിക്കണം – സുജിത് വാസുദേവ്

Sponsored Links

anu sree

എല്ലാവരും അനുശ്രീയെ കണ്ടു പഠിക്കണം – സുജിത് വാസുദേവ്

27657242_1829729680659218_924169417264713947_n

ലാളിത്യം കൊണ്ട് പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് അനുശ്രീ . താര ജാഡകളൊന്നുമില്ലാത്ത അനുശ്രീയുടെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം . അനുശ്രീയെ പ്രധാനകഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് ഓട്ടർഷ. ജെയിംസ് ആന്‍ഡ് ആലിസിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

29063096_798928260304373_2432792949850235560_n

ഓട്ടോ ഡ്രൈവറായാണ് സിനിമയിൽ അനുശ്രീ എത്തുക. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസം തുടങ്ങി. ചിത്രത്തിനായി ഓട്ടോ ഓടിക്കാൻ അനുശ്രീ പ്രത്യേകപരിശീലനം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രീകരണസ്ഥലത്തുനിന്നുള്ള ഒരു വിഡിയോ സംവിധായകൻ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു.

സഹതാരത്തെ സഹായിക്കുന്ന അനുശ്രീയുടെ വിഡിയോ ആണ് സുജിത്ത് പ്രേക്ഷകർക്കായി പങ്കുവച്ചത്. ‘നമുക്ക് ഒപ്പമുള്ളവരെ സഹായിക്കാൻ ആകുന്നത് മികച്ചൊരു വ്യക്തിത്വത്തിന് ഉടമകളായവർക്കേ സാധിക്കൂ. ഈ വിഡിയോ പോസ്റ്റ് ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ഈ പെൺകുട്ടി തന്റെ സഹതാരത്തെ സഹായിക്കുന്നത് കാണുമ്പോൾ ഒരുപാട് ബഹുമാനം തോന്നുന്നു. എല്ലാവരും ഇതുപോലെ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അനുശ്രീയോട് എനിക്ക് ബഹുമാനം.’–സുജിത്ത് വാസുദേവ് പറഞ്ഞു.

16806806_10211640309033624_5540530327654589698_n

anu

29511825_803260156537850_2874029923658511134_n

sujith vasudev about anusree

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top