Articles

പ്രേം പ്രകാശിന്റെ നിർബന്ധത്തിന് പത്മരാജൻ വഴങ്ങി രാമചന്ദ്രന് പകരം മമ്മൂട്ടി !

Sponsored Links

premprakash_mammootty_blog_cover

പ്രേം പ്രകാശിന്റെ നിർബന്ധത്തിന് പത്മരാജൻ വഴങ്ങി രാമചന്ദ്രന് പകരം മമ്മൂട്ടി !

Mammooty_760x400

‘ നവംബറിന്‍റെ നഷ്ട്ടം’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ സെറ്റില്‍വെച്ചു തന്നെ സംവിധായകന്‍ പത്മരാജന്‍ നടന്‍ രാമചന്ദ്രനോട് സൂചിപ്പിച്ചിരുന്നു ‘ കൂടെവിടെ ‘ എന്ന തന്‍റെ പുതിയ ചിത്രത്തിലെ പട്ടാളക്കാരനായ ‘ക്യാപ്റ്റന്‍ തോമസിനെ കുറിച്ച് . പത്മരാജന്‍റെ അടുത്ത സുഹൃത്തായ രാമചന്ദ്രന്‍റെ ആകാരവും പൊക്കവുമെല്ലാം ഒരു പട്ടാളഓഫീസറെ സങ്കല്‍പ്പിക്കാന്‍ പോന്നതുമായിരുന്നു.

26894padmarajan_1

നോവലിസ്റ്റ് വാസന്തിയുടെ ‘ ഇല്ലിക്കാടുകള്‍ പൂത്താല്‍’ എന്ന കഥയായിരുന്നു നിര്‍മ്മാതാവായ പ്രേംപ്രകാശ് പത്മരാജന്‍റെ സംവിധാനത്തില്‍ ഒരുക്കിയ ‘കൂടെവിടെ’ എന്ന ചിത്രത്തിന്‍റെ പ്രമേയം . ‘ ഇല്ലിക്കാടുകള്‍ പൂത്താല്‍’ കഥ വായിച്ച വേളയില്‍ തന്നെ ക്യാപ്റ്റന്‍ തോമസിന്‍റെ റോള്‍ മമ്മൂട്ടി ചെയ്‌താല്‍ കലക്കുമെന്ന് പ്രേംപ്രകാശ് ഉറപ്പിച്ചു . മദ്രാസില്‍ പോയി മമ്മൂട്ടിയെ കാണുകയും സമ്മതം വാങ്ങുകയും ചെയ്തു . സംഭവം അറിഞ്ഞ സംവിധായകന്‍ പത്മരാജന്‍ രാമചന്ദ്രന് മാറ്റിവെച്ച വേഷമാണെന്ന് പറഞ്ഞ് പ്രേംപ്രകാശിനോട് തര്‍ക്കിച്ചു.

Prem-Prakash4

പക്ഷേ , നിര്‍മ്മാതാവായ പ്രേംപ്രകാശ് മമ്മൂട്ടിയാണ് ക്യാപ്റ്റന്‍ തോമസിന്‍റെ റോളിലേക്ക് ചേരുക എന്ന് ശകതമായി തന്നെ പത്മരാജനോട് വാദിച്ചു . ഒടുവില്‍, മനസ്സില്ലാമനസ്സോടെ പത്മാരാജന്‍ നിര്‍മാതാവിന്‍റെ അഭിപ്രായത്തിനൊപ്പം നില്‍ക്കുകയായിരുന്നു. തുടക്ക കാലത്തെ മമ്മൂട്ടിക്ക് ഉഗ്രന്‍ പേര് കിട്ടിയ വേഷമായിരുന്നു ക്യാപ്റ്റന്‍ തോമസ്‌.

mammootty-story_647_010217014513

padmarajan4-784

story behind koodevide movie

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top