Sports

യുവതാരത്തെ രക്ഷിക്കാനാണ് സ്റ്റീവ് സ്മിത്ത് കുറ്റമേറ്റത് – പുതിയ വെളിപ്പെടുത്തൽ !!!

Sponsored Links

topshot-cricket-aus-presser_e4eeca26-30ee-11e8-9916-7e63ef9446cf

യുവതാരത്തെ രക്ഷിക്കാനാണ് സ്റ്റീവ് സ്മിത്ത് കുറ്റമേറ്റത് – പുതിയ വെളിപ്പെടുത്തൽ !!!

Steve_Smith_getty

പന്തിൽ കൃത്രിമം കാണിച്ച വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ . ഓസ്‌ട്രേലിയന്‍ താരം മോയിസസ് ഹെന്റിക്വസ് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ചേര്‍ന്നാണ് പന്തില്‍ കൃത്രിമം കാട്ടാന്‍ തീരുമാനിച്ചതെന്ന സ്മിത്തിന്റെ വെളിപ്പെടുത്തല്‍ കള്ളമാണെന്നാണ് ഹെന്റിക്വസ് ആരോപിക്കുന്നത്.

414395-steven-smith-sad

പന്തില്‍ കൃത്രിമം കാട്ടിയതിന്റെ പേരില്‍ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും ആജീവനാന്ത വിലക്കിന്റെ നിഴലില്‍ നില്‍ക്കെയാണ് വ്യത്യസ്തമായ വെളിപ്പെടുത്തലുമായി ഹെന്റിക്വസ് രംഗത്തെത്തിയത്.

cameron-bancroft-and-steve-smith-admit-ball-tampering-plan-for-australia-against-south-africa-1050x600

‘എന്റെ അഭിപ്രായത്തില്‍, പന്തില്‍ കൃത്രിമം കാണിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നിട്ടില്ല. ചെയ്യുന്ന പ്രവര്‍ത്തിയുടെ അനന്തരഫലം മനസ്സിലാക്കാതെ പന്തു ചുരണ്ടി യുവതാരം കാമറണ്‍ ബാന്‍ക്രോഫ്റ്റിനെ വിവാദത്തില്‍നിന്ന് രക്ഷിക്കാനാണ് സ്മിത്ത് ഉത്തരവാദിത്തമേല്‍ക്കുന്നത്’ ഹെന്റിക്വസ് കുറിച്ചു.

Steve-Smith-ICC

അതെസമയം കാമറണ്‍ പന്തില്‍ കൃത്രിമം കാട്ടുന്ന കാര്യം മറ്റാര്‍ക്കും അറിയാമായിരുന്നില്ലെന്ന് ഇതിന് അര്‍ഥമില്ലെന്നും ഹെന്റിക്വസ് പറയുന്നു. ഇതേക്കുറിച്ച് തീരുമാനിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ ഒത്തുകൂടിയില്ലെന്ന് മാത്രമേ ഈ പറഞ്ഞതിന് അര്‍ഥമുള്ളൂവെന്നും ഹെന്റിക്വസ് വ്യക്തമാക്കുന്നു.

Cricket - South Africa vs Australia - Third Test - Newlands, Cape Town, South Africa - March 24, 2018   Australia's Cameron Bancroft dives for the ball   REUTERS/Mike Hutchings

Cricket – South Africa vs Australia – Third Test – Newlands, Cape Town, South Africa – March 24, 2018 Australia’s Cameron Bancroft dives for the ball REUTERS/Mike Hutchings

ടീമിലെ യുവതാരത്തെ സംരക്ഷിക്കാനാണ് ക്യാപ്റ്റന്റെ ശ്രമമെന്ന് താന്‍ സംശയിക്കുന്നതൈയിെ സംഭവം നടന്ന ദിവസം കളി കഴിഞ്ഞ് വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടയ്ക്കുള്ള സമയത്താണ് ഇപ്പോഴത്തെ രീതിയില്‍ സംഭവങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടതെന്നും ഹെന്റിക്വസ് ട്വിറ്ററില്‍ കുറിച്ചു.

topshot-cricket-aus-presser_e4eeca26-30ee-11e8-9916-7e63ef9446cf

അതേസമയം, ഓസ്‌ട്രേലിയയ്ക്കായി നാലു ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള ഹെന്റിക്വസ്, ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഓസീസ് ടീമില്‍ അംഗമല്ല. അതുകൊണ്ടുതന്നെ ടീമിന്റെ ഡ്രസിങ് റൂമില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഹെന്റിക്വസ് പറയുന്ന കാര്യങ്ങളില്‍ എത്രമാത്രം ആധികാരികതയുണ്ടെന്നും വ്യക്തമല്ല.
നാലു ടെസ്റ്റുകള്‍ക്കു പുറമെ 11 ഏകദിനങ്ങളിലും 11 ട്വന്റി20 കളിലും ഹെന്റിക്വസ് ഓസീസിനായി കളിച്ചിട്ടുണ്ട്.

Steven-Smith-Ajinkya-Rahane-RR-IPL

steve smith trying to save cameroon bancroft; claims henriques

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top