News

കൽപനയുടെ മകൾ ശ്രീമയി സിനിമയിലേക്ക്‌

Sponsored Links

kalpana-daughter-sreemayi

മലയാളികളുടെ പ്രിയ നടി കൽപനയുടെ മകൾ ശ്രീമയി അഭിനയരംഗത്തേക്ക്‌. ശ്രീമയിക്ക്‌ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞത്‌ കൽപനയുടെ സഹോദരിയും നടിയുമായ ഉർവ്വശിയായിരുന്നു. ‘ന്നോട്‌ കാ’ എന്ന സിനിമയുടെ ഓഡിയോ ഫങ്ങ്‌ഷന്‌ ഉർവ്വശിയോടൊപ്പം ശ്രീമയിയുമുണ്ടായിരുന്നു.

ശ്രീമയിക്ക്‌ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും തമിഴ്‌ താരം പ്രഭു ഉൾപ്പടെയുള്ള താരങ്ങൾ അണിനിരന്ന വേദിയിൽ ഉർവശി ശ്രീമയിയുടെ ആഗ്രഹം വെളിപ്പെടുത്തി.  ഞങ്ങളുടെ അടുത്ത തലമുറകൂടി സിനിമയിൽ വരട്ടെയെന്നാണ്‌ ഇതിനെക്കുറിച്ച് ഉർവ്വശി പറഞ്ഞത്‌.

കഴിഞ്ഞ ജനുവരിയിലായിരുന്നു മലയാള സിനിമയിലെ നിറസാന്നീധ്യമായിരുന്ന നടി കൽപന അന്തരിച്ചത്‌. കൽപനയുടെ മരണം നൽകിയ ആഘാതം മലയാള സിനിമയേപ്പോലും വിട്ടൊഴിഞ്ഞിട്ടില്ല. ശ്രീമയിയുടെ അരങ്ങേറ്റത്തോടെ മലയാള സിനിമയിലേക്ക്‌ കലാരഞ്ജിനി, കൽപന, ഉർവ്വശി താര കുടുംബത്തിൽനിന്നും പുതിയൊരു ആൾ കൂടി സിനിമയിലെത്തുകയാണ്. വെക്കേഷനായതിനാൽ ശ്രീമയി ഇപ്പോൾ കലാരഞ്ജിനിക്കും ഉർവ്വശിക്കും കൽപനയുടെ അമ്മക്കുമൊപ്പം ചെന്നൈയിൽ ആണ് താമസം.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top