News

നസീർ മമ്മൂട്ടിയോട്‌ ചോദിച്ചു “എനിക്ക്‌ പകരം വന്ന ആളാണല്ലേ”; കാലചക്രം അർത്ഥവത്താക്കിയ ചോദ്യമായിരുന്നു അതെന്ന് ശ്രീകുമാരൻ തമ്പി.

Sponsored Links

mammootty_premnazir

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആദ്യ സംഭാഷണ ചിത്രമായിരുന്നു കാലചക്രം. താരത്തിന്റെ രണ്ടാമത്തെ അഭിനയ ചിത്രവും. ശ്രീകുമാരൻ തമ്പിയുടെ സ്ക്രിപ്റ്റിൽ നാരായണനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. രണ്ടു ദിവസം മുമ്പ് അന്തരിച്ച എ രഘുനാഥായിരുന്നു 1973 ൽ പുറത്തിറക്കിയ ചിത്രം നിർമ്മിച്ചത്.

mammootty_kalachakram

കാമുകിയോടൊപ്പം നാട് വിട്ടു പോകുന്ന തോണിക്കാരനു പകരം വന്ന കടത്തുകാരന്റെ വേഷമായിരുന്നു ചിത്രത്തിൽ മമ്മൂട്ടിയുടേത്. നാടുവിടുന്ന നായകനായി പ്രേം നസീറായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. പുതുമുഖത്തെ കണ്ടപ്പോൾ നസീർ സാർ ചോദിച്ചു, എനിക്ക് പകരം വന്ന ആളാണല്ലേ? അത് അർത്ഥവത്തായ ചോദ്യമായിരുന്നു എന്ന് വർഷങ്ങൾക്കിപ്പുറം ഇരുന്ന് ശ്രീകുമാരൻ തമ്പി ഓർക്കുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top