മമ്മൂട്ടിയും മോഹൻലാലും എന്നെ കൊണ്ട് പാട്ടെഴുതിക്കേണ്ടെന്നു പറഞ്ഞു ; പല സംവിധായകരും അവരെ ഭയന്ന് എന്നെ വിളിച്ചില്ല – ശ്രീകുമാരൻ തമ്പി

മമ്മൂട്ടിയും മോഹൻലാലും എന്നെ കൊണ്ട് പാട്ടെഴുതിക്കേണ്ടെന്നു പറഞ്ഞു ; പല സംവിധായകരും അവരെ ഭയന്ന് എന്നെ വിളിച്ചില്ല – ശ്രീകുമാരൻ തമ്പി
ജെ സി ഡാനിയേൽ പുരസ്കാരം നേടിയ ശേഷം ശ്രീകുമാരൻ തമ്പി താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച്ച് സംസാരിച്ചു. സിനിമയിൽ താരാധിപത്യമാണെന്നും മമ്മൂട്ടിയും മോഹൻലാലും അവസരം കളഞ്ഞെന്നും അദ്ദേഹം പറയുന്നു. സിനിമയില്‍ താരാധിപത്യം ഉണ്ടായപ്പോള്‍ ഞാന്‍ സിനിമ വിട്ട് സീരിയല്‍ രംഗത്തേക്ക് വന്നു.മലയാള സിനിമിമയിലെ താരാതിപത്യം ആണ് ഇന്ന് മലയാള സിനിമയെ തകര്‍ക്കുന്നത്.പ്രേം നസീറിന്റെ കാലത്ത് ഒന്നും ഒരിക്കലും ക്യാമറ മാന്‍ ഇന്ന ആള് ആകണം എന്നൊന്നും ആരും പറഞ്ഞിട്ടില്ല.എന്നാല്‍ താരാധിപത്യം ശക്തമായപ്പോള്‍ പലനടന്മാരും സിനിമയെ പൂര്‍ണമായി നിയന്ത്രിക്കാന്‍ തുടങ്ങി.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൈവശം സിനിമ എത്തിയതിനുശേഷം ഞാന്‍ അവരുടെ ശത്രുവായി. എന്നെക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് അവര്‍ തന്നെ പറഞ്ഞു. പല സംവിധായകരും അവരെ ഭയന്ന് എന്നെ വിളിച്ചില്ല. മോഹന്‍ലാല്‍ സെക്കന്റ് ഹീറോ ആയി വന്ന എനിക്ക് ഒരു ദിവസം എന്ന സിനിമയും നായകനായ യുവജനോത്സവവും സംവിധാനം ചെയ്തത് ഞാനാണ്. മോഹന്‍ലാലിനെ നായകപദവിയിലേക്ക് ഉയര്‍ത്താന്‍ ഒരുപാട് സഹായിച്ച സിനിമയാണിത്. മോഹന്‍ലാല്‍ ഈയിടെ ഒരു വേദിയില്‍ ആയിരക്കണക്കിന് ആളുകളുടെ മുന്പില് വച്ച് എന്നോട് കടപ്പാട് പറഞ്ഞു. പക്ഷേ യുവജനോത്സവത്തിന് ശേഷം എനിക്ക് ഒരു കോള്‍ ഷീറ്റ് അദ്ദേഹം തന്നില്ല. യുവജനോത്സവം അന്നത്തെ കാലത്ത് സൂപ്പര്‍ഹിറ്റായിരുന്നു. മോഹന്‍ലാല്‍ എന്നെ മനപൂര്‍വം നിരാകരിച്ചു.
മമ്മൂട്ടിയെ നായക സ്ഥാനത്തേക്കുയര്‍ന്നത് എന്റെ സിനിമയിലാണ്. പിന്നീട് മമ്മൂട്ടിയെ നായകനാക്കി വിളിച്ചു വിളി കേട്ടു എന്ന സിനിമ എടുത്തു. തോപ്പില്‍ ഭാസിയായിരുന്നു സ്ക്രിപ്റ്റ്. അഭിനയിക്കാന്‍ എത്തിയപ്പോള്‍ മമ്മൂട്ടി ചോദിച്ചു ‘ആരാ ക്യാമറാമാന്’. ഞാന്‍ പറഞ്ഞു മുന്നേറ്റത്തിലെ ധനഞ്ജയന് ആണെന്ന്. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു ‘ധനഞ്ജയന് വേണ്ട, അജയ് വിന്‍സന്റിനെയോ ബാലുമഹീന്ദ്രയേയോ മതി. ചെറിയ ആളുകള്‍ വേണ്ട’. ഞാന്‍ അങ്ങനെ നേരത്തേ വിചാരിച്ചെങ്കില്‍ മമ്മൂട്ടി നായകനാവില്ല. മമ്മൂട്ടി പിന്നീട് ആജ്ഞാപിക്കാന്‍ തുടങ്ങി- ശ്രീകുമാരന്‍ തമ്പി മാതൃഭൂമിയോട് പറഞ്ഞു .
sreekumaran thambi about mohanlal and mammootty