News

ഈ വിഷയം കണ്ടില്ലെന്ന് നടിച്ചാല്‍ പൊതുസമൂഹത്തിന് മുന്നിൽ താൻ നഗ്നയായി രംഗത്തിറങ്ങുമെന്ന് നടി ശ്രീ റെഡ്ഡി

Sponsored Links

sri

ഈ വിഷയം കണ്ടില്ലെന്ന് നടിച്ചാല്‍ പൊതുസമൂഹത്തിന് മുന്നിൽ താൻ നഗ്നയായി രംഗത്തിറങ്ങുമെന്ന് നടി ശ്രീ റെഡ്ഡി

Casting-Couch-Tollywood-Code-Word-Commitment-Sri-Reddy-

കാസ്റ്റിങ് കൗച്ച് തെലുങ്ക് സിനിമയിൽ ഇല്ലെന്ന് പറഞ്ഞ് നടി രാകുൽ പ്രീത് ആണ് ഇത്തരമൊരു ചർച്ചയ്ക്ക് തുടക്കമിട്ടത്. തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഇല്ലെന്നും ഒരു തരത്തിലുമുള്ള ലൈംഗിക ചൂഷണത്തിനും ഇരയായിട്ടില്ലെന്നും പറഞ്ഞ നടി രാകുല്‍ പ്രീതിനെ വിമര്‍ശിച്ച് നടിമാരായ മാധവി ലതയും ശ്രീ റെഡ്ഡിയും രംഗത്തെത്തിയിരുന്നു.

rakul-preet-singh

അധികം വൈകാതെ തന്നെ നടി ശ്രീ റെഡ്ഡി താന് ‍നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തെലുങ്ക് സിനിമാ സംവിധായകൻ ശേഖർ കമ്മൂലയെ പേരിടെത്തു പറയാതെയായിരുന്നു ശ്രീയുടെ വിമർശനം.

I-faced-torture-on-the-Sets--Madhavi-Latha-1488608649-132

സംവിധായകൻ തന്നെ ചില കഥാപാത്രങ്ങൾ വച്ചു നീട്ടി തന്നെ പ്രലോഭിപ്പിക്കാൻ നോക്കിയെന്നും താൻ വഴങ്ങിയില്ലെന്നും ശ്രീ തുറന്നടിച്ചിരുന്നു.

Sri-Reddy-in-Balakrishna’s-NTR-and-Venkatesh’s-Aata-Naade-Veta-Naade

എന്നാൽ ശ്രീ പച്ചക്കളളം പറയുകയാണെന്നും ഇത്തരത്തിലുള്ള കള്ളങ്ങള്‍ ആഘോഷിക്കുമ്പോള്‍ വേദനിക്കുന്ന ഒരു കുടുംബം എനിക്കൊപ്പമുണ്ടെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. ഒന്നുകില്‍ മാപ്പ് പറയുക, ആരോപണങ്ങള്‍ പിന്‍വലിക്കുക അല്ലെങ്കില്‍ നിയമനടപടി നേരിടാന്‍ തയ്യാറാകുക- ശേഖര്‍ കൂട്ടിച്ചേര്‍ത്തു.

C3wqiDhWEAADZ-O

ഇപ്പോഴിതാ ഈ വിഷയത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഇടപെടണമെന്നാണ് നടി ആവശ്യപ്പെടുന്നത്.

Actress-Sri-Reddy-sensational-Comments-on-Telugu-movies

ഇത്രയും സംഭവവികാസങ്ങളുണ്ടായിട്ടും ഈ വിഷയം കണ്ടില്ലെന്ന് അദ്ദേഹം നടിച്ചാല്‍ പൊതുസമൂഹത്തിന് മുന്നിൽ താൻ നഗ്നയായി രംഗത്തിറങ്ങുമെന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചു.

1521031747_sri-reddy

ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകന്‍ ശ്രീറാമിനെതിരെയും ശ്രീ റെഡ്ഡി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഗായകന്‍ തനിക്ക് അയച്ച വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത് വിട്ടാണ് ശ്രീ രംഗത്തെത്തിയത്.

sree-reddy-launch-party140

തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടതായും ശ്രീ ആരോപിച്ചു. ശ്രീറാമിന്റെ ശല്യം സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ചാറ്റുകള്‍ പുറത്ത് വിടുന്നതെന്നും നടി പറഞ്ഞു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top