Articles

മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമാക്ക് ഇടിച്ചു മുണ്ട്പറിച്ചു കെട്ടി കിണറ്റിൽ താഴ്ത്താൻ ഒരു വില്ലൻ വേണം… ഒടുവിൽ , തമിഴ് നടൻ…

Sponsored Links

aaduthoma (1)

സ്ഫടികം എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് രചനാവേളയില്‍ തന്നെ സംവിധായകന്‍ ഭദ്രന്റെ മുന്നില്‍ കുറ്റിക്കാടന്‍ എന്ന ഉഗ്രവില്ലന്‍ കഥാപാത്രം ഒരു ചോദ്യചിഹ്നമായിരുന്നു . അസാമാന്യ ഉയരം . അതിനൊത്ത വണ്ണം . ഭയപ്പെടുത്തുന്ന രൂപം . കലകളുള്ള മുഖം . ഇരട്ടചങ്കുള്ള നായകന്‍ ആടുതോമായോട് കട്ടക്ക് നില്‍ക്കുന്ന വില്ലന്‍ . ഇങ്ങനെയൊക്കെയായിരുന്നു ഭദ്രന്‍ കുറ്റിക്കാടന്‍ എന്ന കഥാപാത്രത്തെ മനസ്സില്‍ കണ്ടതും എഴുതിയതും .
ആര് ചെയ്യും ഈ വേഷം ? നിലവിലുള്ളവരില്‍ ആരെസങ്കല്‍പ്പിക്കും കുറ്റിക്കാടന്റെ റോളിലേക്ക് ? ഭദ്രന്റെ ചിന്തകളും അന്വേഷണങ്ങളും പല വഴിക്ക് നീങ്ങി . ഒടുവില്‍ , തമിഴ് നടന്‍ നാസറിനെ മനസ്സില്‍ പ്രതിഷ്ട്ടിച്ചു .

അടുത്ത ദിവസം ഭദ്രന് ‘ പാലാ ‘ വരെ പോകേണ്ടതായി വന്നു . കവലയിലെ ട്രാഫിക് സിഗ്നലിനു മുന്നില്‍ പച്ചവെളിച്ചം കാത്തിരിക്കുന്ന നിരവധി വാഹനങ്ങള്‍ .അതിനിടയില്‍ ഒരു ബുള്ളറ്റില്‍ ഇരിക്കുന്ന തലയെടുപ്പുള്ള തടിച്ചശരീര പ്രകൃതക്കാരനായ ഒരാളെ ഭദ്രന്‍ കാണുന്നു . ഭദ്രന്റെ മനസ്സ് മന്ത്രിച്ചു …” ഇതാണ് മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമാക്ക് ഇടിച്ചു മുണ്ട്പറിച്ചു കെട്ടി കിണറില്‍ താഴ്ത്താനുള്ള കുറ്റിക്കാടന്‍ ”. ഭദ്രന്‍ സമയം പാഴാക്കിയില്ല അടുത്ത് പോയി ചോദിച്ചു ? സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ ? അതിനു അയാള്‍ മറുപടി പറയുംമുമ്പേ സിഗ്നല്‍ മാറി . അയാള്‍ ബുള്ളറ്റ് വേഗം സൈഡ് ഒതുക്കി ഭദ്രനടുത്തു വന്നു പറഞ്ഞു . ” എന്റെ ജീവിതാഭിലാഷം അതാണ്‌ സര്‍ ” ജോർജ്ജ് ആന്റണി എന്നാണ് എന്റെ പേര് . ഒന്നു രണ്ടു ചിത്രങ്ങളില്‍ മുഖം മാത്രം കാണിച്ചിട്ടുണ്ട് . ഭദ്രന്‍ ഒന്നും മിണ്ടാതെ , അല്‍പനേരം ജോര്‍ജിനെ സൂക്ഷിച്ചുനോക്കിയിരുന്ന .
മുടി വെട്ടിച്ചു . കാക്കി ധരിപ്പിച്ച് . കുറ്റിക്കാടനു വേണ്ടി ത യ്യറാക്കിയ കുറച്ചുസീനുകള്‍ പറഞ്ഞുകൊടുത്ത് ജോര്‍ജിനെ കൊണ്ട് അഭിനയിപ്പിച്ചു . ഭദ്രന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല . ജോര്‍ജ് അടുതോമയോടോപ്പം സ്ക്രീനില്‍ തീ പടര്‍ത്തി . സ്ഫടികം റിലീസ് ചെയ്ത ശേഷം ജോര്‍ജ് ആന്റണി എന്ന പേരിനെ പ്രേക്ഷകര്‍ സ്ഫടികം ജോര്‍ജാക്കിമാറ്റി .

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top