Sports

ടീമിന്റെ വിജയത്തിന് ദിനേശ് കാർത്തിക്കിന് നന്ദി പറഞ്ഞ് ശ്രേയസ് അയ്യർ

Sponsored Links

sere

ടീമിന്റെ വിജയത്തിന് ദിനേശ് കാർത്തിക്കിന് നന്ദി പറഞ്ഞ് ശ്രേയസ് അയ്യർ

681645-shreyasiyerians970

ഗംഭീര പ്രകടനമാണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞ ശ്രേയസ് അയ്യര്‍ ഇന്നലെ കാഴ്ച വച്ചത്. കൊല്‍ക്കത്തയ്‌ക്കെതിരേ നടന്ന ആദ്യ മത്സരത്തില്‍ 40 ബോളില്‍ നിന്ന് 93 റണ്‍സെടുത്ത ശ്രേയസ് ടീമിന് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചതില്‍ മികച്ച സംഭാവന നല്‍കി.

657372-342088-dinesh-karthik-pti-crop

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 55 റണ്‍സിന് തോറ്റതോടെ ഈ സീസണില്‍ തുടര്‍ തോല്‍വികളില്‍ തിരിച്ചടി നേരിട്ടിരുന്ന ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റന്റെ കീഴില്‍ പുതിയ ജീവന്‍ ലഭിച്ചു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടാണ് ഡല്‍ഹി ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. അതേസമയം, ടോസ് നേടിയ കാര്‍ത്തിക് ബോളിങ് തെരഞ്ഞെടുത്തതിന് നന്ദിയെന്നും ശ്രേയസ് മത്സര ശേഷം പറഞ്ഞു.

ടോസ് നേടിയാല്‍ ബോളിങ് തെരഞ്ഞെടുക്കാനായിരുന്നു തങ്ങളുടെ തീരുമാനം. എന്നാല്‍, ടോസ് ഭാഗ്യം കടാക്ഷിച്ചത് കാര്‍ത്തികിനാണ്. അദ്ദേഹം ബോളിങ് തെരഞ്ഞെടുത്തതോടെ തന്റെ ബാറ്റ്‌സ്മാന്മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കാന്‍ തനിക്കായി. ഇതാണ് ടീമിന് വമ്പന്‍ സ്‌കോര്‍ നേടാന്‍ സഹായകമായതെന്ന് ശ്രേയസ് വ്യക്തമാക്കി.

Shreyas-Iyer-IPL-2015-DD

shreyas iyyer thanking dinesh karthik

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top