Articles

ശോഭന വിചാരിച്ചപ്പോൾ മോഹൻലാൽ സെറ്റിലുള്ളവരോടെല്ലാം മാപ്പ് പറയേണ്ടിവന്നു

Sponsored Links

lal_sobhana_apology

ശോഭന വിചാരിച്ചപ്പോൾ മോഹൻലാൽ സെറ്റിലുള്ളവരോടെല്ലാം മാപ്പ് പറയേണ്ടിവന്നു
ഒരിക്കല്‍ മലയാള സിനിമയിലെ സൂപ്പര്‍ വനിതാ താരമായിരുന്നു ശോഭന. ഇന്ന് സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ആരാധക ലക്ഷങ്ങള്‍ അവര്‍ക്കായി കാത്തിരിക്കുന്നുണ്ട്. പ്രശ്‌സ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അവര്‍ മാപ്പു പറയേണ്ടി വരുമോ? എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചു. അത് ഇപ്പോഴത്തെ സംഭവമല്ല. പവിത്രം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് അതു സംഭവിച്ചത്. പിറവത്തായിരുന്നു പവിത്രത്തിന്റെ ഷൂട്ടിംഗ്, അവിടുത്തെ ഒരു വലിയ മനയില്‍. താമസം എറണാകുളത്തും. അതുകൊണ്ട് കടുത്തൊരു നിബന്ധന സംവിധായകന്‍ ടികെ രാജീവ് കുമാര്‍ വച്ചിരുന്നു. എല്ലാദിവസവും രാവിലെ നാല് മണിക്ക് വണ്ടി പുറപ്പെടും. അതില്‍ വരാന്‍ കഴിയാത്തവര്‍ക്ക് സ്വന്തം ചെലവില്‍ വരേണ്ടിവരും.

ഷൂട്ടിംഗ് തീരുന്നതുവരെ മോഹന്‍ലാല്‍ ആ നിബന്ധന തെറ്റിച്ചിട്ടില്ല. അദ്ദേഹം മൂന്നേമുക്കാലിന് വണ്ടിയില്‍ ഇടംപിടിച്ചിട്ടുണ്ടാവും. ഈ സമയനിഷ്ഠ ഏറെ ബാധിച്ചത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍ എല്‍ ബാലകൃഷ്ണനെ പോലെയുള്ളവരെയായിരുന്നു. ആദ്യത്തെ ഒരാഴ്ച അദ്ദേഹം ബസ്സൊക്കെ പിടിച്ചാണ് ലൊക്കേഷനില്‍ എത്തിയത്. ഒരു ദിവസം രാവിലെ അഞ്ച് മണിക്ക് ഷൂട്ടിംഗ് പ്ലാന്‍ ചെയ്തു. മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിക്കുന്ന ഒരു രംഗമാണ് ഷൂട്ട് ചെയ്യേണ്ടത്. അന്നെന്തോ ശോഭനയ്ക്ക് പറഞ്ഞ സമയത്ത് ഹോട്ടലില്‍നിന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. ലാലിനും ശോഭനയ്ക്കുമായി ഒരു വണ്ടിയാണ് പ്രൊഡക്ഷന്‍ ഏര്‍പ്പാട് ചെയ്തിരുന്നത്. ശോഭന വരാന്‍ വൈകുന്നതുകണ്ട് മോഹന്‍ലാല്‍ ഏറെ ക്ഷുഭിതനായി. ഒടുവില്‍ ശോഭനയെത്തി, ലാലും ശോഭനയും സെറ്റിലെത്തുമ്പോള്‍ അഞ്ചേമുക്കാല്‍ കഴിഞ്ഞിരുന്നു. ലാല്‍ വന്ന പാടെ യൂണിറ്റിലുള്ള മുഴുവന്‍ പേരോടും ക്ഷമാപണം നടത്തി. ശോഭനയെക്കൊണ്ടും ക്ഷമ പറയിപ്പിച്ചു. ആ സീന്‍ പിന്നെ അടുത്ത ദിവസമാണ് ചിത്രീകരിച്ചത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top