Sports

ടീമിന്റെ ആവേശക്കുറവിൽ ആരാധകരോട് ഞാൻ മാപ്പ് ചോദിക്കുന്നു – കൊൽക്കത്തക്ക് വേണ്ടി മാപ്പു ചോദിച്ച് ഷാരൂഖ് ഖാൻ

Sponsored Links

sha

ടീമിന്റെ ആവേശക്കുറവിൽ ആരാധകരോട് ഞാൻ മാപ്പ് ചോദിക്കുന്നു – കൊൽക്കത്തക്ക് വേണ്ടി മാപ്പു ചോദിച്ച് ഷാരൂഖ് ഖാൻ

348646-kkr-team-clebrate-700

ദയനീയ പരാജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യൻസിനോട് നേരിട്ടത്. ഇതിന്റെ പേരിൽ കൊൽക്കത്ത ടീം ഉടമയായ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ്‌ ഖാന്‍ തന്‍റെ ടീമിന്‍റെ ആരാധകരോട് മാപ്പ് ചോദിച്ചു. ബുധനാഴ്ച ഈഡന്‍ ഗാർഡന്‍സില്‍ മുംബൈയ്ക്കെതിരെയുള്ള കൊല്‍ക്കത്തയുടെ വലിയ തോവിയ്ക്ക് പിന്നാലെയായിരുന്നു താരത്തിന്‍റെ ക്ഷമാപണം.

Shah-Rukh-Khan-KKR

ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ 210 എന്ന കൂറ്റന്‍ സ്കോറിനു മുന്നില്‍ കൊല്‍ക്കത്തയുടെ മുട്ടിടിക്കുകയായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ ഇന്നിങ്സ് 108 റണ്‍സില്‍ അവസാനിച്ചു. മുംബൈയ്ക്ക് വേണ്ടി ബോള്‍ ചെയ്ത എല്ലാവരും വിക്കറ്റ് നേടി.
“കായികം ആവേശത്തിന്‍റെ കളിയാണ്; വിജയമോ തോല്‍വിയോ അതില്‍ പ്രതിഫലിക്കുന്നില്ല. പക്ഷേ ‘തലവന്‍’ എന്ന നിലയില്‍ ടീമിലെ ആവേശക്കുറവില്‍ ഞാന്‍ ആരാധകരോട് മാപ്പ് ചോദിക്കുന്നു.” ഷാരൂഖ്‌ ഖാന്‍ ട്വീറ്റ് ചെയ്തു.

587456-gambhir-srk-kkr

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഇഷന്‍ കിഷന്‍റെ കരുത്തിലാണ് 200 റണ്‍സ് കടന്നത്. 21 പന്തില്‍ നിന്ന് കിഷന്‍ ആറു സിക്സും, അഞ്ചു ഫോറും ഉള്‍പ്പടെ 62 റണ്‍സ് നേടി. തുടക്കത്തിലേ തോല്‍വികള്‍ക്ക് ശേഷമുള്ള മുംബൈയുടെ തിരിച്ചുവരവാണിത്. തുടര്‍ച്ചയായ മൂന്നു ജയങ്ങളിലൂടെ മുംബൈ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

vivo-ipl-2017-m3-gl-v-kkr_33646794-1c2b-11e7-b8c3-4f9f853ee33e

sharukh khan apologises to kolkatta knight riders fan

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top