Uncategorized

നിങ്ങളെങ്ങാനും അവനെ കണ്ടാൽ ഇതൊന്നും പറയല്ലേ – മകൻ അബ്രാമിനെ കുറിച്ച് രഹസ്യം പങ്കു വച്ച് ഷാരൂഖ് ഖാൻ !!!

Sponsored Links

abraaamm

നിങ്ങളെങ്ങാനും അവനെ കണ്ടാൽ ഇതൊന്നും പറയല്ലേ – മകൻ അബ്രാമിനെ കുറിച്ച് രഹസ്യം പങ്കു വച്ച് ഷാരൂഖ് ഖാൻ !!!

srkabramml

കിംഗ് ഖാൻ ഷാരുഖിന്റെയും ഗൗരിയുടെയും ക്യൂട്ട് അബ്രാമിന് അഞ്ചു വയസ് തികഞ്ഞു. മകന് വേണ്ടി പിറന്നാൾ ആഘോഷിക്കാൻ അടുത്തില്ലായിരുന്നെങ്കിലും വ്യത്യസ്തമായൊരു പിറന്നാൾ ആശംസയാണ് നേർന്നത്.

ertyuu

“എന്റെ സണ്‍ഷൈന് ഇന്ന് അഞ്ചുവയസു തികഞ്ഞു. പക്ഷെ ഒമ്പതു വയസായി എന്നാണ് അവന്റെ ഭാവം. നിങ്ങളെങ്ങാനും അവനെ കണ്ടാല്‍ മറിച്ചു പറയരുത്. കുട്ടികള്‍ അവരുടെ സ്വന്തം സംഗീതം കേള്‍ക്കണം, അവരുടെ സ്വന്തം ഗാനം പാടണം, അവരുടെ സ്വന്തം ചെറിയ സ്വപ്‌നങ്ങളില്‍ വിശ്വസിക്കണം… പിന്നെ തീര്‍ച്ചയായും അവരുടെ അച്ഛനെ ഒരുപാട് കെട്ടിപ്പിടിക്കണം..” ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.

sert

അബ്രാമിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ‘എന്റെ രാജകുമാരന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് കുറിച്ചിരിക്കുന്നത്. ഷാരൂഖ് ട്വീറ്റ് ചെയ്ത ചിത്രത്തില്‍ അബ്രാം അല്‍പം ഗൗരവത്തിലാണെങ്കില്‍ ഗൗരി പങ്കുവച്ച ചിത്രത്തില്‍ ചിരിച്ചു നില്‍ക്കുന്ന അബ്രാമിനെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഷാരൂഖിന്റ മകള്‍ സുഹാനയുടെ പിറന്നാള്‍.

574400-shah-rukh-khan-family

മൂത്തമക്കളായ ആര്യനും സുഹാനയും സിനിമയിലേക്കു വരുമെന്നുള്ള സൂചനകൾ ഷാരൂഖ് പലപ്പോഴും നൽകിയിട്ടുണ്ട്. എന്ന അബ്രാമിന്റെ കാര്യത്തിൽ അല്പം വ്യത്യസ്തമായ ആഗ്രഹമാണ് കിങ് ഖാനുള്ളത്. ഇന്ത്യയുടെ ദേശീയ കായിക ഇനമായ ഹോക്കി താരമായി അബ്രാം വളരണമെന്നാണ് നടൻ ആഗ്രഹിക്കുന്നത്. ഭാവിയിൽ അവൻ ഇന്ത്യയ്ക്കു വേണ്ടി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഷാരൂഖ് വ്യക്തമാക്കി.

sde

sharukh khan about abram khan

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top