Sports

ഷാഹിദ് അഫ്രീദിയ്ക്ക് കഴിഞ്ഞ 7 വര്‍ഷമായി 36 വയസ്സുതന്നെയാണ് , അതുപോലെയാണ് യുവരാജ് സിങ്ങും …

Sponsored Links

yuvii

ഷാഹിദ് അഫ്രീദിയ്ക്ക് കഴിഞ്ഞ 7 വര്‍ഷമായി 36 വയസ്സുതന്നെയാണ് , അതുപോലെയാണ് യുവരാജ് സിങ്ങും …

05_06_2017-yuvraj_singh_sachin_tendulkar_icc_tournament

ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് നേട്ടങ്ങൾ കൊയ്ത താരമാണ് യുവരാജ് സിംഗ്. 2000 ഇത് അരങ്ങേറ്റം കുറിച്ച യുവരാജ് പിന്നീട് മികച്ച താരമായി പേരെടുത്തു. എന്നാല്‍ സമീപകാലത്ത് താരം അത്ര മികച്ച പ്രകടനമല്ല നടത്തുന്നത് എങ്കിലും യുവരാജ് കളത്തിലിറങ്ങുമ്പോള്‍ ഇന്നും ആരാധകര്‍ പ്രതീക്ഷയോടെ ഒരു ക്ലാസ് ഇന്നിംഗ്‌സിന് കാത്തിരിക്കും. ഇന്ത്യയുടെ വെറ്ററന്‍ ബോളര്‍ ഹര്‍ഭജന്‍ സിംഗും വാട്‌സനും ഇപ്പോള്‍ ഷാഹിദ് അഫ്രിദിയേയും യുവരാജിനേയും തമ്മില്‍ താരതമ്യംചെയ്യുകയാണ്.

shahid-afridi

ഹര്‍ഭജന്റെ ഭാജി ബ്ലാസ്റ്റ് എന്ന് പരിപാടിക്കിടയിലാണ് ഇരുവരും തമ്മിലുള്ള നര്‍മ സംഭാഷണം ഉണ്ടായത്. പാക് താരം ഷാഹിദ് അഫ്രീദിയ്ക്ക് കഴിഞ്ഞ 7 വര്‍ഷമായി 36 വയസ്സുതന്നെയാണ് എന്നാണ് വാട്‌സന്‍ പറഞ്ഞത്. അതിനുള്ള മറുപടിയായാണ് യുവിയുടെ കാര്യം ഭാജി പറഞ്ഞത്. ‘ നിങ്ങള്‍ക്കൊരു കാര്യം അറിയുമോ? ഞാനും യുവരാജും തമ്മില്‍ ഒരുപാട്തവണ ഒരുമിച്ച് കളിച്ചിട്ടുണ്ട്. അണ്ടര്‍-14,അണ്ടര്‍-16,അണ്ടര്‍-19 പിന്നെ സീനിയര്‍ ടീമിലും എല്ലാം ഞങ്ങള്‍ ഒരുമിച്ച്കളിച്ചു. ഞാനിപ്പോള്‍ വയസ്സനായി എന്നാല്‍ യുവരാജ് ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നു.’ ഭാജി പറഞ്ഞു.

Yuvraj-Singh-Shahid-Afridi-training-session

താന്‍ അണ്ടര്‍ 19 ലോകകപ്പില്‍ യുവിയ്‌ക്കെതിരെ കളിച്ചിട്ടുണ്ട്. അന്ന് 20 ബോളില്‍ നിന്ന് 50 റണ്‍സ് എടുത്തു യുവി. ഒരു വര്‍ഷത്തിന് ശേഷം കെനിയയില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കുകയും ചെയ്തു. ഒരു ടീമിനെ ഒറ്റയ്ക്ക് ചുമലിലേററാന്‍ പര്യാപ്തനായ കളിക്കാരനായി മാറിയിരുന്നുയുവി അന്നു തന്നെ.’ വാട്‌സന്‍ പറഞ്ഞു. ഉടന്‍ തന്നെ ഹര്‍ഭജന്റെ മറുപടിയും എത്തി. അഫ്രീദിയേ പോലെ തന്നെയാണ് യുവിയും എന്നാണ് ഹര്‍ഭജന്‍ പറഞ്ഞു.

379220d3c690a9ebfdecae386adb5def

Harbhajan-Singh

shane watson and harbhajan singh about shahid afridi and yuvaraj singh

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top