Interview

അജിത് – ശാലിനി പ്രണയത്തിലെ ഹംസം ഞാനായിരുന്നു – രഹസ്യം വെളിപ്പെടുത്തി ശ്യാമിലി !!!

Sponsored Links

ajith shalinii

അജിത് – ശാലിനി പ്രണയത്തിലെ ഹംസം ഞാനായിരുന്നു – രഹസ്യം വെളിപ്പെടുത്തി ശ്യാമിലി !!!

Shalini-Ajith-Images

തമിഴ് സിനിമയുടെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് അജിത്തും ശാലിനിയും. ജീവിതത്തിലും അവർ ഒന്നിച്ചപ്പോൾ ആരാധകർ സന്തോഷിച്ചു. വിവാഹിതരായി 18 വര്ഷം കഴിയുമ്പോൾ അജിത് – ശാലിനി പ്രണയത്തിലെ ഹംസം താനായിരുന്നുവെന്നു ശാലിനിയുടെ സഹോദരി ശ്യാമിലി.

shyamili

ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്യാമിലി. ഗലാട്ട വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ശ്യാമിലി ഇരുവരുടെയും പ്രണയത്തെക്കുറിച്ചും ദാമ്പത്യജീവിതത്തെക്കുറിച്ചും ചില കാര്യങ്ങൾ വ്യക്തമാക്കിയത്.

Ajith-Shalini-JFW-Magazine

പ്രണയിക്കുന്ന സമയത്ത് അജിത് വാങ്ങിക്കൊടുക്കുന്ന പൂക്കളും ഗിഫ്റ്റും ഒക്കെ ശാലിനിക്ക് രഹസ്യമായി കൊണ്ടു കൊടുത്തിരുന്നത് താനായിരുന്നുവെന്ന് ശ്യാമിലി അഭിമുഖത്തിൽ പറഞ്ഞു. അജിത്തിന്‍റെയും ശാലിനിയുടെയും ദാമ്പത്യത്തിന്‍റെ വിജയ രഹസ്യത്തെക്കുറിച്ചും ശ്യാമിലി വെളിപ്പെടുത്തി.

Shalini-Kumar-younger-sister-Shamili

”രണ്ടു പേർക്കും സ്വാതന്ത്ര്യം ഉണ്ട്. പങ്കാളിക്ക് സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് അജിത്. പുരോഗമന ചിന്താഗതിക്കാരനാണ് അജിത്. പങ്കാളിക്ക് സ്വാതന്ത്ര്യം നൽകിയാൽ ദാമ്പത്യം ഏറെ സുന്ദരമാകുമെന്ന് ഇരുവരും വിശ്വസിക്കുന്നു. അവരിൽ നിന്നും ഞാൻ പഠിച്ചതും അതാണ്. അവരുടെ ദാമ്പത്യത്തിന്‍റെ വിജയ രഹസ്യവും അതാണ്.” ശ്യാമിലി പറഞ്ഞു.

13-2-574x640

hqdefault

shamili about ajith and shalini affair

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top