Articles

ആറാം തമ്പുരാനിലെ “ജഗന്‍” സമൂസ വില്‍ക്കുകയാണ്

Sponsored Links

shaji kails

ആറാം തമ്പുരാനിലെ “ജഗന്‍” സമൂസ വില്‍ക്കുകയാണ്
1u4U61L
മോഹന്‍ലാലിന്‍റെ കേളികേട്ട കഥാപാത്രമാണ് ആറാം തമ്പുരാനിലെ ജഗന്‍. സംവിധായകന്‍ ഷാജി കൈലാസിന്‍റെ സംവിധാനപാടവം ആളി കത്തിയ ചിത്രം കൂടിയായിരുന്നു ആറാംതമ്പുരാന്‍.ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായ ‘ഹരിമുരളീരവം ‘എന്ന ഗാനരംഗത്തിന്‍റെ അവസാന ഭാഗം മദ്രാസിലെ എവിഎമ്മില്‍ വെച്ച് ചിത്രീകരിക്കുമ്പോഴാണ് ഷാജിയുടെ ഭാര്യ ആനി പ്രസവിക്കുന്നത്.
Aaraam Thamburan (1)
ഷാജി കൈലാസ് ക്രെയിന് മുകളില്‍ ഇരുന്നു മോഹന്‍ലാലിന്‍റെ ക്ലോസപ്പ് ഷോട്ട് എടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ”തമ്പുരാനാണെ… തമ്പുരാനാണെ” എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ രണ്ടു കവര്‍ ലഡുവുമായി വന്നത്.
hqdefault (4)
ആദ്യത്തെ കണ്മണിയായ ആണ്‍കുഞ്ഞിനെ ആനി പ്രസവിച്ച വിവരം ഷാജി അറിയുന്നത് ഇങ്ങനെയാണ് . ആ നിമിഷം തന്നെ ഷാജി മനസ്സില്‍ ഉറപ്പിച്ചു.” ഈ തമ്പുരാന്‍റെ പേര് ജഗന്‍ തന്നെ ”.അതെ, മോഹന്‍ലാലിന്‍റെ ‘തീ’ പൊരി കഥാപാത്രത്തിന്‍റെ പേര് പേറുന്ന ഷാജികൈലാസിന്‍റെ മൂത്ത മകന്‍ സിനിമയെ മാറ്റിനിര്‍ത്തി രുചിയുടെ ലോകത്ത് കൂടിയാണ് സഞ്ചാരം.
pic
വ്യത്യസ്തമായ സമൂസകള്‍ ലഭിക്കുന്ന ‘സമൂസ പോയിന്റ് ‘എന്ന സ്ഥാപനവുമായ് ശ്രദ്ധേയനാവുകയാണ് ജഗന്‍ .അഭിനയത്തിലും പാചകത്തിലും പേര് കേട്ട അമ്മ ആനിയുടെ കൈപുണ്യത്തില്‍ ഭക്ഷണങ്ങള്‍ കഴിച്ചു രസം പിടിച്ചാണ് ജഗന്‍ രുചിയുടെ വിപണനത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്നത്. മലയാള സിനിമയില്‍ മക്കള്‍മഹാത്മ്യം കൊടിപറപ്പിക്കുമ്പോമ്പോണ് ഷാജി കൈലാസിന്‍റെ മകന്‍ സമൂസയുടെ രുചിഭേദങ്ങള്‍ തേടി വ്യത്യസ്തനാവുന്നത് കൗതുകം തന്നെ.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top