Interview

ആ സങ്കടമൊക്കെ ഇപ്പോൾ സന്തോഷമായി’ അമർ അക്ബർ അന്തോണിയിലെ വില്ലനെ പരിചെയപെടാം

Prev2 of 4Next

മൂന്നു പെൺകുട്ടികളുടെ അച്ഛൻ. കുഞ്ഞുങ്ങളെ കൊല്ലുന്ന കഥാപാത്രമാകാൻ ഒട്ടും സങ്കോചം തോന്നിയില്ലേ?
IMG_2153   തിരക്കഥ കേട്ടപ്പോൾ ഈ സിനിമ പറയുന്ന സന്ദേശമാണ് ഞാൻ ശ്രദ്ധിച്ചത്. അതിനെ പറ്റി ചിന്തിച്ചപ്പോൾ മറ്റു കാര്യങ്ങളൊന്നും മനസ്സിൽ വന്നില്ല. ആളുകളെ കൂടി ചിന്തിപ്പിക്കാൻ പറ്റിയെന്നുള്ളതാണ് വലിയ കാര്യം. അത് എനിക്ക് നേരിട്ട് മനസ്സിലായതാണ്. തീയേറ്രറിൽ നിന്നും ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് പോസ്റ്റുകളിലും ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. സിനിമ കണ്ടതിന് ശേഷം ഭർത്താവ് കുട്ടികളെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി എന്ന് എന്നോട് പറഞ്ഞ അമ്മമാരുണ്ട്. നിങ്ങൾ ചെയ്തതിന്റെ ഇംപാക്ട് ആണ് പുള്ളിക്കാരൻ അങ്ങനെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നാണ് അവർ പറഞ്ഞത്. ഞാനുൾപ്പെടുന്ന അച്ഛൻമാരുടെ ആശങ്കയാണ് ആ സിനിമ ചർച്ച ചെയ്യുന്നത്.

കഥാപാത്രമാവാൻ വേണ്ടി നടത്തിയ തയ്യാറെടുപ്പുകൾ?

IMG_2146
ശാരീരികമായ മാറ്റങ്ങളാണ് നടത്തിയത്. സിനിമയ്ക്ക് വേണ്ടി കാതുകുത്തി. കുളിക്കാതെ, വൃത്തിയില്ലാതെ നടക്കുന്ന ആളാകാൻ മുടിയും താടിയും ബ്രൗൺ നിറമടിച്ചു. ബാക്കിയെല്ലാം മേക്ക്-അപ്പ് ആർട്ടിസ്റ്റുകളുടെയും വസ്ത്രാലങ്കാരം നടത്തിയവരുടെയും കഴിവാണ്. പാൻ മസാല ചവച്ച് കറ പിടിച്ച പല്ലുകൾ വേണമായിരുന്നു. പശ തേച്ച് അതിൽ നിറമടിച്ചാണ് മേയ്ക്ക് അപ്പ് ആർട്ടിസ്റ്റുകൾ എന്റെ പല്ല് അങ്ങനെ ആക്കിയത്. വസ്ത്രവും എന്റെ ശരീരത്തോട് ശരിക്കും പറ്റിച്ചേർന്ന് കിടക്കുന്ന വിധത്തിൽ തയ്ച്ചു തന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ ആയി വന്ന ബംഗാളികൾക്ക് പോലും ഞാൻ മലയാളിയാണെന്ന് മനസ്സിലായില്ല. അവർ വന്ന് എന്നോട് ബംഗാളിയിലാണ് സംസാരിച്ചത്. ഞാൻ ഏതു ഗ്രാമത്തിൽ നിന്നാണെന്നൊക്കെയാണ് അവർ ചോദിച്ചത്.  ഏതോ വാർക്ക പണിക്ക് വന്നിടത്ത് നിന്ന് എന്നെ കൊണ്ടു വന്നതാണെന്നാണ് അവർ വിചാരിച്ചത്. അത് കണ്ടപ്പോൾ എനിക്ക് ആത്മവിശ്വാസം കൂടി. ക്ളൈമാക്സ് രംഗങ്ങളിലൊക്കെ ഒറിജിനാലിറ്റിക്ക് വേണ്ടി തല്ലൊക്കെ നേരിട്ട് ചിത്രീകരിക്കുകയായിരുന്നു. പരിക്ക് പറ്റി ഇടയ്ക്കിടെ എന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. ടാങ്ക് തല്ലിപ്പൊട്ടിക്കുന്ന രംഗത്ത് ഇടി നേരെ നെഞ്ചിൽക്കൊണ്ട് ശ്വാസം മുട്ട് വന്നു. പിന്നെ ഹെൽമറ്റ് കൊണ്ട് ഏറുകൊണ്ട് വീണ് കല്ല് കയ്യിൽ കുത്തിക്കയറി. ആശുപത്രിയിൽ പോയി മരുന്ന് വച്ചു പ്ളാസ്റ്ററൊട്ടിച്ച് വീണ്ടും ഷൂട്ടിംഗ് നടത്തുകയായിരുന്നു. അതൊക്കെ സിനിമയ്ക്ക് ഗുണം ചെയ്തുവെന്ന് തോന്നുന്നു.

വീട്ടുകാരുടെ പ്രതികരണം?
വീട്ടുകാ‌ർക്കെല്ലാം സന്തോഷമായിരുന്നു. ഞാനും ഭാര്യയും കുട്ടികളും ലുലുവിൽ ഈ സിനിമ കാണാൻ പോയിരുന്നു. സിനിമ കഴിഞ്ഞപ്പോൾ കുറച്ചു പേർ പരിചയപ്പെടാൻ വന്നു. ഒരു പയ്യൻ ഞാൻ മലയാളിയാണെന്ന് അറിയാതെ ഉച്ചത്തിൽ എന്നെ ചീത്ത വിളിച്ചു. അതുകേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. ഭാര്യയും മക്കളും കേൾക്കുകയാണല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്. പക്ഷേ, ഭാര്യ പറഞ്ഞു, അതിൽ വിഷമിക്കുന്നത് എന്തിനാ. ആ വേഷം അത്രയും മികച്ച രീതിയിൽ ചെയ്തതു കൊണ്ടാണല്ലോ അയാൾ ചീത്ത വിളിച്ചത് എന്ന്.

സംഭാഷണം വേണമെന്ന് തോന്നിയിരുന്നോ?
ശരിക്കും സിനിമയിൽ ഡയലോഗിനേക്കാൾ ആ റോളിന്റെ പ്രാധാന്യത്തിനാണ് ഞാൻ വില കൊടുത്തത്. ആദ്യം ആ കഥാപാത്രത്തിന് സംഭാഷണമൊക്കെയുണ്ടായിരുന്നു. പിന്നെ, ആ കഥാപാത്രത്തിന്റെ പഞ്ച് പോകരുത് എന്ന് കരുതി ഡയലോഗ്സ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കൂട്ടത്തിലൊക്കെ നിന്ന് മുഖം കാണിക്കുമ്പോഴാണ് അടുത്ത സിനിമയിൽ ഡയലോഗ് കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ ആഗ്രഹിക്കുക. ഞാൻ മുമ്പ് സിനിമകൾ ചെയ്തിരുന്നത് കൊണ്ട് അത്തരം ആഗ്രഹം തോന്നിയിരുന്നില്ല.

ആദ്യ സിനിമയേതാണ്?

Prev2 of 4Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top