Interview

ആ സങ്കടമൊക്കെ ഇപ്പോൾ സന്തോഷമായി’ അമർ അക്ബർ അന്തോണിയിലെ വില്ലനെ പരിചെയപെടാം

Prev1 of 4Next

‘ആ സങ്കടമൊക്കെ ഇപ്പോൾ സന്തോഷമായി’
അമർ അക്ബർ അന്തോണിയിലെ വില്ലൻ പറയുന്നു

മോഡലിംഗിൽ നിന്ന് സിനിമയിലെത്തുക, ആദ്യ സിനിമ പെട്ടിയിലാവുക, ബാക്കിയുള്ളവ തീയേറ്ററിൽ എട്ടു നിലയിൽ പൊട്ടുക,  കുറ്റപ്പെടുത്തലുകൾ കേട്ട് കുടുംബം പോറ്റാനായി ഗൾഫിലേക്ക് നാടു വിടുക, ഒടുവിൽ  ഒരുപാട് കറക്കത്തിന് ശേഷം ഒരു വില്ലൻ വേഷം കിട്ടുക, ആ സിനിമ തീയേറ്ററിൽ സൂപ്പർ ഹിറ്റാവുക!. ഒരു ഹിറ്റ് സിനിമയുടെ കഥ പറയുകയാണെന്ന് കരുതിയെങ്കിൽ തെറ്റി. സിനിമയെ തോൽപ്പിക്കുന്ന ഒരു ജീവിതം ജീവിക്കുകയാണ് കൊച്ചി കളമശേരിയിലുള്ള ഷെഫീക്ക് റഹ്മാൻ. അമർ അക്ബർ അന്തോണിയിലെ ധാപ്പൻ എന്ന ബംഗാളി വില്ലന് വെള്ളിത്തിരയിൽ ജീവൻ കൊടുത്ത നടനാണ് ഷെഫീക്ക് റഹ്മാൻ.

എങ്ങനെയാണ് അമർ അക്ബർ അന്തോണിയിലേക്ക് എത്തുന്നത്?
IMG_2152 എന്റെയും നാദിർഷക്കയുടെയും ഒരു കോമൺ ബന്ധുവിന്റെ  കല്ല്യാണ വീട്ടിൽ വച്ചാണ് ഞാൻ നാദിർഷക്കയോട്  സിനിമയിലേക്ക് ചാൻ സ് ചോദിക്കുന്നത്. എന്റെ കോളേജിലെ  സൂപ്പർ സീനിയറായിരുന്നു നാദിർഷക്ക. കോളേജിൽ  അലുംമിനി മീറ്റിന് അദ്ദേഹം എന്നെ സ്റ്റേജിലേക്ക് വിളിച്ചു  പരിചയപ്പെടുത്തുകയൊക്കെ ചെയ്തിരുന്നു. അന്ന്  നമ്പറൊക്കെ വാങ്ങി പരിചയം ഇടയ്ക്കിടെ പുതുക്കിയിരുന്നു.  ആക്ടിംഗ് മതിയാക്കി ഞാൻ ദുബായിലേക്ക് പോകുന്നതിന്  തലേ ദിവസം നാദിർഷക്ക എന്നെ വിളിച്ചു. സിനിമയിൽ ഒരു  പ്രധാന വില്ലൻ വേഷമുണ്ട്. പിറ്റേ ദിവസം ഒരു ടൈറ്റ് ടീ ഷർട്ട് ഇട്ട് ഇൻ ചെയ്ത് വീട്ടിലേക്ക് വരാൻ പറഞ്ഞു. എന്റെ കയ്യിൽ അത്ര ടൈറ്റ് ടീ ഷർട്ട് ഒന്നുമില്ലായിരുന്നു. ക്രിക്കറ്റ് കളിക്കുമ്പോൾ വെയിലേൽക്കാതിരിക്കാൻ ജഴ്സിക്ക് അടിയിലിടുന്ന ടീ ഷർട്ടുണ്ട്. അതിട്ടു കൊണ്ടാണ് ഞാൻ പോകുന്നത്. ഇതാണ് കാരക്ടർ എന്നു പറഞ്ഞു, ഒരു 95 ശതമാനം ഒക്കെയാണ്. ഫൈനലായിട്ടുള്ളത് പിന്നീട് അറിയിക്കാം എന്നു പറഞ്ഞു. പിറ്റേ ദിവസം ദുബായിലേക്ക് പോവുകയാണ് എന്ന് ഞാനവരോടു പറഞ്ഞു. കുഴപ്പമില്ല, സമയമുണ്ട് എന്ന് അവർ പറഞ്ഞു. ദുബായിലെത്തി ആദ്യ നാളുകളിലൊക്കെ ഞാൻ വാട്സ് ആപ്പിൽ മെസേജ് അയക്കുമ്പോഴൊക്കെ അവർ മറുപടി തരുമായിരുന്നു. പിന്നീട്, മറുപടിയുടെ വേഗത കുറഞ്ഞു, തീരെ ഇല്ലാതായി. അപ്പോൾ ഞാൻ ഇക്കയെ വിളിച്ചു. ഒറിജിനൽ ബംഗാളിയെ ആ വേഷത്തിൽ അഭിനയിപ്പിക്കണമെന്നാണ് മറ്റുള്ളവർക്ക് താൽപര്യം എന്ന് അദ്ദേഹം പറഞ്ഞു. ആ വേഷം ഇല്ലെങ്കിലും കുഴപ്പമില്ല, ഞാനുമായുള്ള സൗഹൃദം ഉപേക്ഷിക്കരുത് എന്ന് ഞാൻ പറഞ്ഞു. ഒരു ചെറിയ വേഷം കിട്ടിയാലും മതിയെന്നും പറഞ്ഞു. കുറച്ചു ദിവസം ആ വേഷം നഷ്ടപ്പെട്ടതിന്റെ സങ്കടമുണ്ടായിരുന്നു. പിന്നീട്, കുറേനാൾ കഴിഞ്ഞ് പട്യാലയിൽ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുമ്പോഴാണ് നാദിർഷക്ക എന്നെ വിളിക്കുന്നത്. പടച്ചോന്റെ ആഗ്രഹം ആ വേഷം നീ തന്നെ ചെയ്യണമെന്നാണ് എന്ന് അദ്ദേഹം പറഞ്ഞു. സന്തോഷം കൊണ്ട് എനിക്ക് ഒച്ചയൊന്നും വരുന്നില്ലായിരുന്നു. അത്രയും ഇമോഷണലായിപ്പോയിരുന്നു ഞാൻ. 100 ശതമാനം ചെയ്തോളാം എന്ന് പറഞ്ഞു ഞാൻ.

 

മൂന്നു പെൺകുട്ടികളുടെ അച്ഛൻ. കുഞ്ഞുങ്ങളെ കൊല്ലുന്ന കഥാപാത്രമാകാൻ ഒട്ടും സങ്കോചം തോന്നിയില്ലേ?

Prev1 of 4Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top