News

കൈ നിറയെ സമ്മാനങ്ങളുമായി റോഷൻ ആൻഡ്രൂസിന്റെ ‘സ്കൂൾ ബസ്’ യാത്ര തുടങ്ങുന്നു

Sponsored Links

schoolbus_prices

സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രം സ്കൂൾ ബസിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് സമ്മാനപ്പെരുമഴ. കേരളത്തിലെ സമ്മാനാർഹരായ 3000ലേറെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും അതിൽ നിറയെ മെഡിമിക്സ്-മേളം ഉൽപ്പന്നങ്ങളുമാണ്‌ സമ്മാനമായി നൽകുന്നത്.

കൂടാതെ മത്സരത്തിലൂടെ കേരളത്തിലെ ഏറ്റവും മികച്ച സ്കൂൾ ബസിനെയും ഡ്രൈവറെയും തിരഞ്ഞെടുക്കും. സ്കൂളിനും ഡ്രൈവർക്കും ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്‌. സ്കൂൾ ബസ് എന്ന വിഷയത്തെക്കുറിച്ച് എഴുതുന്ന കുറിപ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച വിദ്യാർത്ഥികൾക്ക് ടാബും സമ്മാനമായി നൽകുന്നുണ്ട്. മാത്രമല്ല, സ്കൂൾ ബസിന്റെ ചിത്രീകരണത്തിനുപയോഗിച്ച ബസ് സ്കൂൾ ബസ് ഇല്ലാത്ത മാതൃകാ വിദ്യാലയത്തിന്‌ ചിത്രത്തിന്റെ നിർമ്മാതാവ് സമ്മാനമായി നൽകും. കേരളത്തിനകത്തു മാത്രമായാണ്‌ ഈ സമ്മാന പദ്ധതി ഒരുക്കിയിരിക്കുന്നത്. മനോരമ ആഴ്ച്ചപ്പതിപ്പിന്റെ വരും ലക്കങ്ങളിൽ സ്കൂൾ ബസ് മത്സരക്കൂപ്പണുകൾ ലഭിക്കും. മത്സരത്തിന്റെ മറ്റ് നിബന്ധനകൾ അറിയാൻ കൂപ്പണുകൾ സ്വന്തമാക്കുക.

വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് നിർമ്മിച്ച് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ സ്കൂൾ ബസ്. നടൻ കുഞ്ചാക്കോ ബോബൻ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ്‌ ഇത്. ജയസൂര്യയും റോഷൻ ആൻഡ്രൂസിന്റെ മകൾ ഏയ്ഞ്ചലീനയും പ്രധാന താരങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

 

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top