Interview

ഭാവന സയനോരയോട് പറഞ്ഞു , അന്ന് ഒത്തിരി സന്തോഷത്തോടെ അഭിമാനത്തോടെ ഞാൻ വരും.

Sponsored Links

bhavana sayanora

ഭാവന സയനോരയോട് പറഞ്ഞു ,അന്ന് ഒത്തിരി സന്തോഷത്തോടെ അഭിമാനത്തോടെ ഞാൻ വരും.

singer_sayanora_760x400

കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്ക് ചുവടു വച്ചിരിക്കുകയാണ് സയനോര. ഡബ്ബിങിലും കഴിവ് തെളിയിച്ച് അടുത്ത തലത്തിലേക്ക് കടക്കുന്ന സയനോര ,സൗഹൃദങ്ങളെ കുറിച്ചു സംസാരിക്കുന്നു. നടി ആക്രിമിക്കപ്പെട്ടത്തിനു ശേഷം വളരെ ശക്തമായ പ്രതികരണങ്ങളിലൂടെ സയനോരയെ കണ്ടിരുന്നത്.

SayanoraPhilip_Facebook

നമുക്ക് ഏറ്റവും പ്രിയപ്പെട്ടൊരാള്‍ക്ക് എന്തെങ്കിലും സംഭവിക്കുമ്പോള്‍ വായ് മൂടിക്കെട്ടിയിരിക്കാനാകുമോ എന്ന് സയനോര ചോദിക്കുന്നു. “അവസരങ്ങള്‍ നഷ്ടപ്പെടുമല്ലോയെന്നോര്‍ത്ത് മിണ്ടാതിരിക്കാനാകുമോ ? നമ്മള്‍ നമ്മളല്ലാതായി പോകില്ലേ അങ്ങനെ ചെയ്താല്‍. അതാണ് എന്നെയും അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ പ്രേരിപ്പിച്ചത്. വരുന്നതു വരട്ടേയെന്നു കരുതി. നിലപാടുകള്‍ വ്യക്തമാക്കിയതു കൊണ്ട് എന്തെങ്കിലും നഷ്ടപ്പെട്ടുവെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ പ്രതീക്ഷിക്കാതെ കുറേ പേര്‍ എന്നെ ചേര്‍ത്തു നിര്‍ത്തി. നമുക്കു കിട്ടേണ്ട അവസരം നമ്മിലേക്കു തന്നെ വരും എന്നാണ് എന്റെ അനുഭവം പഠിപ്പിക്കുന്നത്.

14907217_366842340318648_15815443186238637_n

സംഘടനയുടെ ഭാഗമായതുകൊണ്ടോ, അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതുകൊണ്ടോ സ്ത്രീകളോടുള്ള സമീപനത്തില്‍ എന്തെങ്കിലും പോസിറ്റീവ് ആയ മാറ്റമുണ്ടായോ എന്നൊന്നും എനിക്കറിയില്ല. അഭിപ്രായം തുറന്നു പറയുന്നവര്‍ വിമര്‍ശിക്കപ്പെടും, കളിയാക്കലുകളുണ്ടാകും പ്രത്യേകിച്ച് സ്ത്രീകളും കൂടിയാകുമ്പോള്‍. അങ്ങനെ ചെയ്യുന്നവരെ തിരുത്താന്‍ നമുക്കാകില്ല. അവരെന്നും അങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. നമ്മുടെ നിലപാടുകള്‍ തുറന്നു പറയുക. അത്രയേയുള്ളൂ. അതേ നമുക്കു ചെയ്യാന്‍ കഴിയൂ..മറ്റുള്ളവരെ തിരുത്തുന്നതിനേക്കാള്‍ സ്വയം തിരുത്തുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി.”

1516624981_DUFhu6AUQAAEqfY

ഭാവനയുമായുള്ള സയനോരയുടെ സൗഹൃദം വളരെ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതാണ്.
“2004–ലോ 2005–ലോ അബുദാബിയില്‍ വച്ച് നടന്ന ഒരു മാസം നീളുന്ന, ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഡെസേര്‍ട്ട് ഡ്രീംസ് എന്ന ഷോയില്‍ പങ്കെടുത്തിരുന്നു ഞങ്ങള്‍ ഇരുവരും. അന്ന് ഭാവന മലയാള സിനിമയില്‍ വലിയ സ്റ്റാറായി തിളങ്ങി നില്‍ക്കുന്നു. ഞാന്‍ ആണെങ്കില്‍ തുടക്കക്കാരിയും.

In-Pics--Actress-Bhavana-Wedding-1516603811-111

പക്ഷേ ഭാവനയ്ക്ക് അങ്ങനെയൊരു ഭാവമൊന്നുമില്ലായിരുന്നു. ആ ഷോയോടു കൂടി ഞങ്ങള്‍ നല്ല കൂട്ടുകാരായി. എന്നെ സംബന്ധിച്ചാണെങ്കില്‍ ഞാന്‍ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ മോശം ആണ്. ഫോണൊക്കെ എവിടെയെങ്കിലുമൊക്കെയിട്ടിട്ട് നടക്കുന്ന ശീലമായിരുന്നു. പക്ഷേ ഭാവന അങ്ങനയേയല്ല. അവള്‍ കാരണമാണ് ഈ സൗഹൃദം ഇത്രമാത്രം വളര്‍ന്നത്. അന്ന് വാട്‌സാപ്പ് ഒന്നുമില്ലാത്ത കാലമല്ലേ. അവള്‍ എല്ലാ ആഴ്ചയും ഫോണ്‍ വിളിക്കുമായിരുന്നു. അങ്ങനെയാണ് സൗഹൃദം വളര്‍ന്നത്. അവളാണ് ഈ സൗഹൃദം ഊട്ടിയുറപ്പിച്ചത്. പതിയെ പതിയെ അവളുടെ കൂട്ടുകാര്‍ എന്റെയും ചങ്ങാതിമാരായി. നല്ലൊരു ചങ്ങാതിക്കൂട്ടത്തിനൊപ്പമായി ഞാനും. അത് ഭാവന എന്ന വ്യക്തിയുടെ ഗുണമാണ്. ” സയനോര പറയുന്നു.

1516624981_DUFhu6AUQAAEqfY

സയനോര സംഗീത സംവിധാനത്തിലേക്ക് കടന്നത് ഭാവനക്ക് വലിയ സന്തോഷമാണെന്നു സയനോര “. സംവിധാനം ചെയ്യാന്‍ പോകുന്നുവെന്നു പറഞ്ഞപ്പോള്‍ ആള് ഭയങ്കര സന്തോഷത്തിലായി. ഓഡിയോ ലോഞ്ചിന് അവള്‍ക്ക് എത്താനായില്ല. പക്ഷേ എപ്പോഴത്തേയും പോലെ നമ്മളിലൊരുപാട് സന്തോഷവും അതിനേക്കാളുപരി ആത്മവിശ്വാസവും നിറയ്ക്കുന്ന വര്‍ത്തമാനം പറയാന്‍ അവള്‍ ഫോണില്‍ വിളിച്ചിരുന്നു. എടീ..നീ ഒത്തിരി പാട്ടുകള്‍ക്ക് ഈണമിടണം ഇനിയും. അങ്ങനെയൊത്തിരി അവസരങ്ങള്‍ തേടിവരട്ടേ…ആ പാട്ടുകളുടെ കൂട്ടത്തില്‍ ഏറ്റവും കിടിലന്‍ ഗാനത്തിന്റെ ഓഡിയോ ലോഞ്ചിന് ഒരുപാട് സന്തോഷത്തോടെ അഭിമാനത്തോടെ വരും എന്നു പറഞ്ഞു അവള്‍.” മനോരമ ഓൺലൈൻ നൽകിയ അഭിമുഖത്തിലാണ് സയനോര മനസ് തുറന്നത് .

26951711_1978545772363175_4316278511531456662_o

sayanora about friendship with bhavana

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top