Sports

ഭാവിയെക്കുറിച്ചോ കഴിഞ്ഞുപോയതിനെക്കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല – സഞ്ജു സാംസൺ

Sponsored Links

SANJUU

ഭാവിയെക്കുറിച്ചോ കഴിഞ്ഞുപോയതിനെക്കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല – സഞ്ജു സാംസൺ

3054431033-ipl-2018-auction-sanju-samson-sold-to-rajasthan-royal-for-8-crore

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുളള മടങ്ങിവരവിനെ കുറിച്ച് താന്‍ ചിന്തിക്കാറില്ലെന്നും കാലവും സമയവും ആകുന്ന നിലയ്ക്ക് അത് സംഭവിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം പറയുന്നത്.

Sanju-Samson-RR-vs-RCB-IPL-2013

‘ ഭാവിയെക്കുറിച്ചോ കഴിഞ്ഞുപോയതിനെക്കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല. ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല. 2015 ല്‍ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അന്തിമ ഇലവനില്‍ ഇടംനേടാനാകുമെന്ന് കരുതിയില്ല.’

എല്ലാം സംഭവിച്ചുപോകുന്നതന്നാണെന്നും ടീം സെലക്ഷനുകള്‍ തന്നെ അലട്ടാറില്ലെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.ഒരു ക്രിക്കറ്ററുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്റെ ഫിറ്റ്‌നസും സ്‌കില്ലും മെച്ചപ്പെടുത്തുക എന്നതാണ്, ഇത്തരംകാര്യങ്ങള്‍ മാത്രമാണ് നമ്മുടെ പരിധിയില്‍ നില്‍ക്കുന്നത്. അത് കൊണ്ട് തന്നെ ഇക്കാര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ ഓരോ താരങ്ങളും ശ്രദ്ധ ചെലുത്തണം. ഇതിലൂടെ നേട്ടങ്ങള്‍ നമ്മളെ തേടി നമുക്കരികിലെത്തും. സാംസണ്‍ പറഞ്ഞു.

Sanju-Samson-2

നേരത്തെ 2015 ല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച താരമാണ് സഞ്ജു. സിംബാബ്വെയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ടി20 മത്സരത്തില്‍ 19 റണ്‍സ് നേടി ദേശീയ ജേഴ്‌സിയില്‍ അരങ്ങേറിയ സഞ്ജുവിന് പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല.

Sanju-Samson

നിലവില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന സഞ്ജുവിന് ഈ പ്രകടനം തുടരുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് ആരാധകപ്രതീക്ഷ. നാല് മത്സരങ്ങളില്‍ 185 റണ്‍സുള്ള സഞ്ജു ഈ ഐപിഎല്ലില്‍ ഏറ്റവുംകൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുണ്ട്.

1417699589sanju_samson9

sanju samson about cricket career

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top