Interview

ആ ബന്ധം തുടര്‍ന്നിരുന്നെങ്കില്‍ എന്‍റെ ജീവിതവും സാവിത്രിയെപ്പോലെയാകുമായിരുന്നു – മുൻ കാമുകനെ കുറിച്ച് സാമന്ത

Sponsored Links

samnthhh

ആ ബന്ധം തുടര്‍ന്നിരുന്നെങ്കില്‍ എന്‍റെ ജീവിതവും സാവിത്രിയെപ്പോലെയാകുമായിരുന്നു – മുൻ കാമുകനെ കുറിച്ച് സാമന്ത

samantha-ruth-prabhu-naga-twitter_650x400_71510586482

വിവാഹത്തിന് ശേഷം റിലീസ് ചെയ്ത സാമന്തയുടെ ചിത്രങ്ങളെല്ലാം വൻ ഹിറ്റുകളാണ് . രംഗസ്ഥല, മഹാനടി , ഇരുമ്പ് തിരൈ തുടങ്ങി എല്ലാ ചിത്രങ്ങളും വൻ ഹിറ്റാണ് . ഇപ്പോഴിതാ മുന്‍കാമുകനെക്കുറിച്ച് പരസ്യമായി അഭിപ്രായം പറഞ്ഞ് സാമന്ത രംഗത്തെത്തിയിരിക്കുകയാണ്. നാഗചൈതന്യയുമായുള്ള വിവാഹത്തിനും പ്രണയത്തിനും മുന്‍പ് സാമന്ത നടന്‍ സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്നു. സിദ്ധാര്‍ത്ഥുമായുള്ള ബന്ധത്തെപ്പറ്റിയും അത് തകരാനുള്ള കാരണത്തെക്കുറിച്ചുമാണ് ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാമന്ത മനസ്സ് തുറക്കുന്നത്.

Samantha-Siddharth

pic1crop

മഹാനടിയിലെ ജെമിനി ഗണേശന്‍റെ കഥാപാത്രത്തിനോടാണ് സിദ്ധാര്‍ത്ഥിനെ സാമന്ത താരതമ്യം ചെയ്യുന്നത്. ‘ആ ബന്ധം തുടര്‍ന്നിരുന്നെങ്കില്‍ എന്‍റെ ജീവിതവും സാവിത്രിയെപ്പോലെയാകുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ കല്ലുകടികള്‍ മനസ്സിലാക്കാന്‍ സാധിച്ചു. ആ ബന്ധത്തിന് ശുഭപര്യവസാനം ഇല്ലെന്ന് മനസ്സിലാക്കിയ ഞാന്‍ ഭാഗ്യം കൊണ്ട് അതില്‍ നിന്നും തലയൂരി. നാഗചൈതന്യ എന്‍റെ ജീവിതത്തിലേക്ക് വന്നത് ഒരു അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹം എല്ലാംകൊണ്ടും മികച്ചതാണ്’. ഇതായിരുന്നു മുന്‍ബന്ധത്തെക്കുറിച്ചുള്ള സാമന്തയുടെ വെളിപ്പെടുത്തല്‍.

Samantha-Sid

2eed13dd75c7456e6a1c5fa33fa42806

മഹാനടിയില്‍ ജെമിനി ഗണേശന്‍റെ വിവാഹേതര ബന്ധമാണ് സാവിത്രി എന്ന നടിയെയും വ്യക്തിയെയും തകര്‍ക്കുന്നതിന് കാരണമായി കാണിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് സാമന്തയും സിദ്ധാര്‍ത്ഥും പ്രണയത്തിലാകുന്നത്. വിവാഹക്കാര്യത്തില്‍ രണ്ട് പേര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടായതാണ് ആ ബന്ധം തകരാന്‍ കാരണമായതെന്നായിരുന്നു അന്നത്തെ വാര്‍ത്തകള്‍. സാമന്ത സന്തോഷമായ കുടുംബജീവിതം ആഗ്രഹിച്ചപ്പോള്‍ വിവാഹജീവിതത്തിനോട് സിദ്ധാര്‍ത്ഥിന് യോജിപ്പില്ലായിരുന്നു.

Samantha Sad Looking Photos In White Dress (8)

8751_Samantha

samantha about siddarth

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top