News

മര്യാദക്ക് ചില്ലു താഴ്ത്തി വണ്ടിയെടുത്തില്ലെങ്കിൽ എന്റെ കയ്യിൽ നിന്ന് തല്ലു കൊള്ളും – ഡ്രൈവറെ ഭീഷണിപ്പെടുത്തി സെയ്ഫ് അലിഖാൻ .

Sponsored Links

saif-ali-khan-1280

മര്യാദക്ക് ചില്ലു താഴ്ത്തി വണ്ടിയെടുത്തില്ലെങ്കിൽ എന്റെ കയ്യിൽ നിന്ന് തല്ലു കൊള്ളും – ഡ്രൈവറെ ഭീഷണിപ്പെടുത്തി സെയ്ഫ് അലിഖാൻ .

Saif-Ali-Khan

ബോളിവുഡ് നടന്മാർ വിവാദ പ്രിയരാണ് . ഇപ്പോൾ തന്റെ ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സൈഫ് അലിഖാനാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത് .കൃഷ്ണമാനിനെ വേട്ടയാടി കൊന്ന കേസിലെ വിധി പ്രസ്താവത്തിനായി ജോധ്പുര്‍ വിമാനത്താവളത്തിലെത്തിയ ബോളിവുഡ് സെയ്ഫ് അലി ഖാന്‍ ഡ്രൈവറോട് മോശമായി പെരുമാറി. വിമാനത്താവളത്തില്‍ വന്നിറങ്ങിയ സെയ്ഫിനെ മാധ്യമങ്ങള്‍ പൊതിയുകയായിരുന്നു.

saif-ali-khan-7598

എന്നാല്‍ ഇതില്‍ കോപാകുലനായ സെയ്ഫ് ഡ്രൈവറോട് വണ്ടിയുടെ ചില്ല് ഉയര്‍ത്താനും വണ്ടി റിവേഴ്സ് എടുക്കാനും ആവശ്യപ്പെടുന്നതോടൊപ്പം അനുസരിച്ചില്ലെങ്കില്‍ തന്റേന്ന് തല്ലു കിട്ടുമെന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എ.എന്‍.ഐ ആണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്. ഇതോടെ സെയ്ഫിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

saif-netflix-story_647_071417031748

1998ലാണ് നടന്‍ സല്‍മാന്‍ഖാന്‍ ഉള്‍പ്പടെയുള്ള സംഘം കൃഷ്ണമാനിനെ വേട്ടയാടി കൊല്ലുന്നത്. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ച് കൊന്നതിന് റജിസ്റ്റര്‍ ചെയ്ത കേസില്‍ ജോധ്പുര്‍ കോടതിയില്‍ മാര്‍ച്ച് 28ന് വാദം പൂര്‍ത്തിയായിരുന്നു. സല്‍മാന്‍, സെയ്ഫ് അലിഖാന്‍ എന്നിവര്‍ക്ക് പുറമെ സൊനാലി ബേന്ദ്ര, തബു എന്നിവരാണ് മറ്റു പ്രതികള്‍. 2007ല്‍ കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചുവെങ്കിലും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

saif-ali-khan-1280

63701-wszkjkpvjj-1500627697

saif ali khan shouts at driver

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top