News

ധനുഷ് ചിത്രത്തിൽ സായ് പല്ലവി ഓട്ടോ ഡ്രൈവർ !!!

Sponsored Links

saiii

ധനുഷ് ചിത്രത്തിൽ സായ് പല്ലവി ഓട്ടോ ഡ്രൈവർ !!!

Master (1)

പ്രേമത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സായ് പല്ലവി . ഒട്ടു മിക്ക ഭാഷകളിലും കഴിവ് തെളിയിച്ച് ആരാധകരുടെ പ്രിയങ്കരിയായി മാറിയ സായ് പല്ലവി ഇനി ഓട്ടോ ഡ്രൈവർ ആകുകയാണ് . 2015ല്‍ പുറത്തിറങ്ങിയ ധനുഷ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിൽ സായി പല്ലവിയാണ് നായികയാകുന്നത്.

fidaa-beauty-sai-pallavi-starts-showing-her-original-colour-in-kollywood-0112

തന്‍റെ തെലുങ്ക് ചിത്രം ഫിദയുടെ വൻ വിജയത്തിന് ശേഷം മാരി 2വിനു വേണ്ടി മുൻപ് സായി ഓട്ടോറിക്ഷ ഒടിക്കാൻ പഠിക്കുന്നതിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാൽ ഈ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തില്‍ ടോവിനോ തോമസാണ് ധനൂഷിന്‍റെ വില്ലനായി എത്തുന്നത്. മാരി ഒരുക്കിയ സംവിധായകന്‍ ബാലാജി മോഹൻ തന്നെയാണ് മാരി 2ഉം ഒരുക്കുന്നത്.

Sai-Pallavi-Telugu-Flops-Hits-List

വരലക്ഷ്മി ശരത്കുമാറും കൃഷ്ണയും കൂടാതെ ആദ്യ ചിത്രത്തില്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച റോബോ ശങ്കറും വിനോദും പുതിയ ചിത്രത്തിലുമുണ്ട്. നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുവാന്‍ ശങ്കര്‍ രാജ ധനുഷ് ചിത്രം മാരി2വിന് സംഗീതമൊരുക്കും. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ധനുഷിന്‍റെ വണ്ടര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.

Sai Pallavi_MCA-compressed

sai pallavi as auto driver in maari 2

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top