Articles

നിങ്ങൾക്കറിയാമോ? സച്ചിന്റെ ആദ്യ മത്സരം പാക്കിസ്ഥാന് വേണ്ടി

Sponsored Links

sachin_metromatinee

സച്ചിൻ തന്റെ ക്രിക്കറ്റ് കരിയർ ആരംഭിച്ചത് 1989ഇൽ പാക്കിസ്ഥാനെതിരെയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അതിനും 2 വർഷം മുമ്പ് അന്താരാഷ്ട്ര താരങ്ങളോടൊപ്പം കളിച്ച കുട്ടി സച്ചിനെ കുറിച്ച് അറിയാവുന്നവർ വളരെ ചുരുക്കമായിരിക്കും. 1987ൽ മുംബൈയിൽ അതും ഇന്ത്യക്ക് വേണ്ടിയല്ല ഒരു പാക്കിസ്ഥാൻ ടീമിന് വേണ്ടി. മുംബൈയിൽ നടന്ന ഒരു ഇന്ത്യ പാകിസ്ഥാൻ സൗഹൃദ മത്സരത്തിൽ പാകിസ്ഥാന് വേണ്ടി പകരക്കാരനായ ഫീൽഡർ ആയിട്ടാണ് സച്ചിൻ ഗ്രൗണ്ടിൽ ഇറങ്ങിയത്.

പാക്കിസ്ഥാൻ താരമായ മിയാൻ ദാദ് ഗ്രൗണ്ട് വിട്ടപ്പോഴാണ് സച്ചിൻ പാകിസ്ഥാന് വേണ്ടി ഫീൽഡ് ചെയ്യാൻ ഇറങ്ങിയത്. ക്യാപ്റ്റൻ ഇമ്രാൻ ഖാന്റെ നിർദേശ പ്രകാരം ലോങ്ങ് ഓണിൽ ആയിരുന്നു സച്ചിൻ ഫീൽഡ് ചെയ്തത്. കപിൽ ദേവ് ഉയർത്തിയടിച്ച പന്ത് സച്ചിന് നേരിയ ദൂരത്തിൽ നഷ്ട്ടപ്പെട്ടു. കളിക്ക് ശേഷം തന്നെ ഇമ്രാൻ ഖാൻ നിർത്തിയിരുന്നത് മിഡ് ഓണിൽ ആയിരുന്നേൽ ആ ക്യാച്ച് പിടിക്കാമായിരുന്നു എന്ന് സച്ചിൻ തന്റെ സുഹൃത്തിനോട് പരിഭവം പറഞ്ഞിരുന്നു.

‘Playing it My Way’ എന്ന തന്റെ ആത്മകഥയിലാണ് സച്ചിൻ ഈ കാര്യം പറഞ്ഞിരിക്കുന്നത്. താൻ ഒരിക്കൽ പാകിസ്ഥാന് വേണ്ടി ഫീൽഡ് ചെയ്തിട്ടുണ്ടെന്നുള്ള കാര്യം ഇപ്പോൾ ഇമ്രാൻ ഖാൻ ഓർക്കുന്നുണ്ടോ എന്ന് തനിക്കറിയത്തില്ല എന്നും സച്ചിൻ ആത്മകഥയിൽ പറയുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top